- Trending Now:
പെന്‍ഷന്‍ വിതരണത്തിനായി കെഎസ്ആര്‍ടിസിയ്ക്ക് 145.63 കോടി രൂപ ധനവകുപ്പ് അനുവദിച്ചതായി മന്ത്രി കെഎന്‍ ബാലഗോപാല്‍.കണ്‍സോര്‍ഷ്യത്തിന് പെന്‍ഷന്‍ നല്‍കിയ വകയില്‍ 8.5 ശതമമാനം പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുകയാണ് അനുവദിച്ചത്. കെഎസ്ആര്‍ടിസിയ്ക്ക് അടിയന്തര സഹായമായി കഴിഞ്ഞ ദിവസം 50 കോടി രൂപ അനുവദിച്ചിരുന്നു.
ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 50 കോടി രൂപ ഉടന്‍ നല്‍കണമെന്നും ആ തുകയ്ക്ക് ജീവനക്കാര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വിതരണം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ബാക്കി ശമ്പളത്തിനും ഉത്സവബത്തയ്ക്കും തുല്യമായ തുകയ്ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോയുള്ള സ്‌റ്റോറുകളുടെ കൂപ്പണുകളും വൗച്ചറുകളും നല്‍കണം.ശമ്പളവും കൂപ്പണുകളും സെപ്റ്റംബര്‍ ആറിനകം നല്‍കണം. കൂപ്പണ്‍ ആവശ്യമില്ലാത്തവര്‍ക്ക് ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിര്‍ത്തുമെന്നും കോടതി അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.