Sections

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ആദ്യ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ഒരു കോടി

Sunday, May 29, 2022
Reported By admin
Kerala Lottery

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയുമായി കേരള ഭാഗ്യക്കുറി വകുപ്പ് അവതരിപ്പിച്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി.50 രൂപയാണ് ടിക്കറ്റ് വില.

 

ലോട്ടറി വകുപ്പ് പുതുതായി പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ആദ്യ നറുക്കെടുപ്പ് ഇന്ന് ഗോർഖി ഭവനിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ  നിർവഹിക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 10ലക്ഷം രൂപയാണ്. മൂന്നാം  സമ്മാനം അവസാന നാലക്കത്തിന് ആകെ 23 നമ്പറുകൾക്ക് 5000 രൂപ വീതം നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 16 ന് പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ആകെ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 59,25,700 ടിക്കറ്റു കൾ വിറ്റുപോയി.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയുമായി കേരള ഭാഗ്യക്കുറി വകുപ്പ് അവതരിപ്പിച്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി.50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. നിലവില്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ലോട്ടറി അവതരിപ്പിച്ചിരിക്കുന്നത്. 

നേരത്തെയുള്ള ലോട്ടറികളില്‍ 5000 രൂപയുടെ സമ്മാനത്തുക 18 എണ്ണമാണ് ഉണ്ടായിരുന്നത്. ഇത് ഇപ്പോള്‍ 23 ആക്കിയിട്ടുണ്ട്. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ലോട്ടറി പ്രകാശനം ചെയ്തത്.
രണ്ടാം സമ്മാനം 10 ലക്ഷം. 29ന് ആദ്യ നറുക്കെടുപ്പ് നടക്കും. 12 പരമ്പരയിലായി 1.08 കോടി ടിക്കറ്റ് വിപണിയിലെത്തിക്കും. വില്‍പ്പനയുടെ പുരോഗതി അനുസരിച്ച് ഘട്ടംഘട്ടമായിട്ടായിരിക്കും അച്ചടി. പ്രളയം, കോവിഡ് പശ്ചാത്തലത്തിലാണ് ഞായര്‍ നറുക്കെടുപ്പ് നിര്‍ത്തിയത്. ഇത് പുനരാരംഭിക്കണമെന്ന് ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ എല്ലാ ഞായറാഴ്ചയും നറുക്കെടുത്തിരുന്ന പൗര്‍ണമിയുടെ പേര് മാറ്റിയാണ് ഇപ്പോള്‍ പുതിയ ടിക്കറ്റ് വരുന്നത്.


അതേസമയം, കോവിഡിന് മുമ്പ് ഉണ്ടായിരുന്ന പ്രതിമാസ ഭാഗ്യക്കുറിയായ ഭാഗ്യമിത്രയുടെ നറുക്കെടുപ്പ് ഇതുവരെയും പുനഃരാരംഭിച്ചിട്ടില്ല. അഞ്ചുപേര്‍ക്ക് ഒരു കോടി രൂപ വീതമായിരുന്നു ഈ ടിക്കറ്റിന്റെ സമ്മാനത്തുക. ഒന്നിലധികം പേര്‍ക്ക് ഒന്നാം സമ്മാനം നല്‍കുന്ന ഏക ലോട്ടറി കൂടിയാണ് ഭാഗ്യമിത്ര. 100 രൂപയാണ് ടിക്കറ്റ് വില. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉള്‍പ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചത്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയായിരുന്നു ഭാഗ്യമിത്ര നറുക്കെടുപ്പ്.

 

Story highlights:  Kerala lottery department held the draw of Fifty Fifty lottery result every Sunday at Gorky Bhavan, Near Bakery Junction Thiruvananthapuram


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.