Sections

വീട്ടിൽ ഇവി ചാർജർ സ്ഥാപിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിയാം

Friday, Jul 28, 2023
Reported By admin
ev

വീട്ടിൽ ഇവി ചാർജർ സ്ഥാപിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ


ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് വരാൻ പോകുന്നത്. നിലവിൽ തന്നെ ഇലക്ട്രിക് വാഹനങ്ങൾ എടുക്കുന്നവരുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വർധിച്ച് വരികയാണ്. എന്നാൽ റോഡരികിൽ ആവശ്യത്തിന് ചാർജിങ് സ്റ്റേഷനുകൾ ഇല്ലാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വീട്ടിലും സ്ഥാപനങ്ങളിലും ഇവി ചാർജർ സ്ഥാപിക്കുന്നത് കൂടുതൽ സൗകര്യപ്രദമാണ്.

നിലവിൽ വ്യത്യസ്ത മോഡലുകളിലുള്ള നിരവധി ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലുണ്ട്. സാധാരണനിലയിൽ 15 എഎംപി ഹോം സോക്കറ്റ് ഉപയോഗിച്ചാണ് ഇവ ചാർജ് ചെയ്യുന്നത്. വേഗത്തിൽ ചാർജ് ചെയ്യുന്നതിന് കൂടുതൽ ശക്തിയേറിയ സംവിധാനം ഒരുക്കുന്നതാണ് നല്ലത്.  വീട്ടിൽ ഇവി ചാർജർ സ്ഥാപിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ:

1. ആദ്യം ഇവി ചാർജർ സ്ഥാപിക്കുന്നതിന് മുൻപ് വീട്ടിലെ വയറിങ് സംവിധാനം പര്യാപ്തമാണോ എന്ന് പരിശോധിക്കുക. ഇതിനായി ഇലക്ട്രിസിറ്റി ബോർഡിന്റെ സഹായം തേടാവുന്നതാണ്. കൂടാതെ ഇവി ചാർജർ സ്ഥാപിക്കുന്നതിന് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി വാങ്ങേണ്ടതുമാണ്.

2. നിലവിൽ രണ്ടു തരത്തിലുള്ള ചാർജറുകൾ ഉണ്ട്. ലെവൽ വൺ, ലെവൽ ടു എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. ലെവൽ ടുവിൽ 240 വോൾട്ട് കറന്റാണ് വേണ്ടി വരിക. അതായത് ലെവൽ വണിനേക്കാൾ ഫാസ്റ്റ് ആയി ചാർജ് ചെയ്യാൻ ലെവൽ ടു ചാർജർ വഴി സാധിക്കുമെന്ന് സാരം. ഉപയോക്താവിന്റെ ആവശ്യാനുസരണം ഉചിതമായത് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ചാർജർ സ്ഥാപിച്ചിരിക്കുന്നത് സുരക്ഷിതമായ ഇടത്താണ് എന്ന് ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഈർപ്പം ഉള്ള സ്ഥലത്ത് ചാർജർ  സ്ഥാപിക്കരുത്

3. ഉപയോക്താവിന് സ്വന്തം നിലയിൽ ചാർജർ സ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ ഇലക്ട്രീഷ്യന്റെ സഹായം തേടുന്നതാണ് നല്ലത്.

4. ചാർജർ ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ഇത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. എന്നിട്ട് മാത്രമേ ഉപയോഗം ആരംഭിക്കാൻ പാടുള്ളൂ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.