Sections

സെയിൽസ്മാന്മാർ എപ്പോഴും ശീലിക്കേണ്ട ചില കാര്യങ്ങൾ

Saturday, Oct 14, 2023
Reported By Soumya
Sales Tips

സെയിൽസ്മാൻമാർ എപ്പോഴും ശീലിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

  • തനിക്ക് എന്താണ് വേണ്ടതെന്ന് തിരിച്ചറിയുകയും അത് പറയുകയും വേണം.
  • ഒരു കാരണവശാലും നീട്ടി വയ്ക്കൽ അല്ലെങ്കിൽ ഒഴിവ് കഴിവുകൾ പറയുന്ന സ്വഭാവം ഉണ്ടാകരുത്.
  • എപ്പോഴും സെയിൽസുമായി ബന്ധപ്പെട്ട അറിവുകൾ സമ്പാദിച്ചുകൊണ്ടിരിക്കണം.
  • എപ്പോഴും പ്രശ്നങ്ങളെ നേരിടുവാനുള്ള കഴിവുണ്ടാകണം. പ്രശ്നങ്ങൾ മറ്റൊരാൾ കാരണമാണ് ഉണ്ടായത് എന്ന് പറഞ്ഞ് ഒഴിവ് കഴിവുകൾ പറയുന്ന സ്വഭാവം ഉണ്ടാകരുത്.
  • സെയിൽസിൽ തടസ്സങ്ങൾ വരുന്ന സമയത്ത് വ്യക്തമായ പദ്ധതികൾ തയ്യാറാക്കി കൊണ്ടിരിക്കണം.
  • ആത്മസംതൃപ്തി ഇല്ലാത്ത ഒരാൾക്ക് നല്ല സെയിൽസ്മാൻ ആകാൻ സാധിക്കില്ല. അങ്ങനെയുള്ളവർ ഏത് കാര്യം ചെയ്താലും പരാജയപ്പെടും.
  • ഏത് കാര്യത്തിലും, ഏതൊരു ജോലിയിലും എതിർപ്പുകൾ ഉണ്ടാകും. ഇതിനെ നേരിടുവാനുള്ള കഴിവ് ഉണ്ടാവുക.
  • എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ ആവശ്യത്തിനും, അനാവശ്യത്തിനും മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക.
  • എന്തെങ്കിലും ചെറിയ വീഴ്ചകൾ ഉണ്ടാകുമ്പോൾ ആ വീഴ്ചയെ ചുറ്റിപ്പറ്റി നിൽക്കാതെ അതിൽ നിന്നും എങ്ങനെ മോചനം നേടാമെന്ന് ചിന്തിക്കണം.
  • സെയിൽസ് ചെയ്യുവാൻ വേണ്ടി വ്യക്തമായ ഒരു പദ്ധതിയും പ്ലാനും ഉണ്ടാകണം. ആ പദ്ധതികൾ എഴുതിവച്ച് പ്രവർത്തിക്കാൻ ശ്രമിക്കണം.
  • സെയിൽസ്മാൻമാർക്ക് മികച്ച അവസരങ്ങൾ വരുമ്പോൾ അത് ഏറ്റെടുക്കാനുള്ള കഴിവ് ഉണ്ടാകണം. ഒരു ടാസ്ക് വരുമ്പോൾ അതിൽ നിന്നും മാറി നിൽക്കാതെ അത് ഏറ്റെടുക്കാനുള്ള മനക്കരുത്ത് ഉണ്ടാക്കണം.
  • ഏതൊരു കാര്യവും താല്പര്യത്തോടുകൂടി ചെയ്യുക അതൊരു അഭിനയമാകരുത്.
  • സമ്പത്ത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജോലിയിലെ പാഷനോടൊപ്പം തന്നെ സമ്പത്തിനെയും സുസ്ഥിരപ്പെടുത്തുവാനുള്ള കഴിവ് നിങ്ങൾക്കില്ല എങ്കിൽ പല കാര്യങ്ങളും ജീവിതത്തിൽ ചെയ്യാൻ സാധിക്കില്ല. അതുകൊണ്ട് സമ്പത്ത് സ്വരൂപിക്കാനുള്ള കഴിവ് ഉണ്ടാക്കുക.
  • മറ്റുള്ളവർ വിമർശിക്കുമ്പോൾ അത് ഒരു വൈകാരിക പ്രശ്നമായി മാറ്റാതിരിക്കുക.സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉണ്ടാകേണ്ട ഏറ്റവും വലിയ ഗുണമാണിത്. വിമർശനം സെയിൽസിന്റെ ഭാഗമാണ്.കസ്റ്റമറുടെ ഭാഗത്ത് നിന്നു നിങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ വിമർശനങ്ങൾ ഉണ്ടാകാം. ആ വിമർശനത്തിനെ സമചിത്തതയോടു കൂടിയും അതുതന്നെ ബാധിക്കുന്ന കാര്യമല്ല എന്ന്,അത് അവരുടെ അഭിപ്രായമാണെന്ന് മനസ്സിലാക്കിക്കൊണ്ട് എന്താണ് തന്റെ തെറ്റ് എന്ന് മനസ്സിലാക്കി അത് തിരുത്തുവാനുള്ള മനസ്സ് ഉണ്ടാവുക.

സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.