Sections

ഉത്സവ കാലത്ത് ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പിൽ നിന്നും സുരക്ഷ നേടാൻ എൻപിസിഐയുടെ ഉപദേശം

Tuesday, Oct 22, 2024
Reported By Admin
NPCI Festive Shopping Safety Tips to Protect Consumers from Fraud

കൊച്ച: ഉത്സവകാല ഷോപ്പിംഗുകൾക്കിടിയിൽ പല ഉപഭോക്താക്കളും സുരക്ഷാ സമ്പ്രദായങ്ങളെ അവഗണിക്കുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും വിളിച്ചുവരുത്താറുണ്ട്. ഉത്സവ കാലം കൂടുതൽ സുരക്ഷിതമായി ആഘോഷിക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശമൊരുക്കിയിരിക്കുകയാണ് എൻപിസിഐ.

  • പെട്ടെന്നുള്ള ഓഫറുകളും കിഴിവുകളും ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. ഇത് വാങ്ങാനുള്ള തിരക്കിൽ പ്ലാറ്റഫോമിൻറെ വിശ്വാസ്യതയെ പലപ്പോഴും അവഗണിച്ചേക്കാം. പരിചയമില്ലാത്ത കച്ചവടക്കാരിൽ നിന്നും വെബസൈറ്റുകളിൾ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് മതിയായ അന്വേഷണം നടത്തണം.
  • ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ അമിതമായി വ്യക്തിഗത വിവരങ്ങൾ കൈമാറരുത്. ഇത് ഡാറ്റ മോഷണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.
  • സാമ്പത്തിക വിവരങ്ങൾ ഹാക്കർമാർക്ക് അനായാസം ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഷോപ്പിംഗ് മാളുകളിലും മറ്റുമുള്ള സുരക്ഷിതമല്ലാത്ത ഓപ്പൺ വൈ-ഫൈ നെറ്റ്വർക്കുകൾ ഉപയോഗിക്കരുത്.
  • ഉത്സവ കാലത്ത് വലിയ രീതിയിൽ സാധനങ്ങൾ ഓർഡർ ചെയ്യുമ്പോൾ ഫിഷിംഗ് തട്ടിപ്പുകൾക്കുള്ള സാധ്യത കൂടുതലാണ്. പെയ്മെൻറ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും രണ്ട് തവണ പരിശോധിക്കണം.
  • അക്കൗണ്ടുകൾക്ക് എളുപ്പമുള്ളതോ ഡിഫാൾട്ടായി വരുന്നതോ ആയ പാസ്വേഡുകൾ ഉപയോഗിക്കരുത്. ഹാക്കർമാരിൽ നിന്നും രക്ഷ തേടുന്നതിനായി ഓരോ അക്കൗണ്ടിനും ശക്തമായതും വ്യത്യസ്തവുമായ പാസ്വേഡുകൾ ഉപയോഗിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.