Sections

കൃഷിയുമായി പെൺകൂട്ടായ്മ

Saturday, Sep 09, 2023
Reported By Admin
Female Association With Agriculture

ചീരകൃഷിയിൽ മികച്ച വിളവെടുപ്പ് നടത്തി ചവറ ഗ്രാമപഞ്ചായത്തിലെ മുകുന്ദപുരം വാർഡിലെ അമ്മവീട്ടിൽ സൂര്യ കൃഷികൂട്ടം. പയർ, വെണ്ട, വെള്ളരി തുടങ്ങിയവ ഇടകൃഷി ചെയ്തിട്ടുണ്ട്. കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കൃഷിക്കൂട്ടം സെക്രട്ടറി ഗിരിജ എസ് പിള്ളയുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗ സംഘമാണ് കൃഷിക്ക് പിന്നിൽ. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് നിലമൊരുക്കിയത്. വരും ദിനങ്ങളിൽ വിപണിയിൽ വിജയം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് കൃഷിക്കൂട്ടം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, വാർഡ് മെമ്പർ ഇ റഷീദ്, കൃഷി ഓഫീസർ പ്രീജബാലൻ, കൃഷി അസിസ്റ്റന്റ് റ്റി എസ് ഷിബു തുടങ്ങിയവർ പിന്തുണ നൽകി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.