Sections

ഫെഡറല്‍ ബാങ്ക് കേരള ലയനം വാര്‍ത്തകളുടെ സത്യാവസ്ഥ ?

Tuesday, Sep 06, 2022
Reported By admin
bank

സെബി റഗുലേഷന്‍സ് ആക്ട് 2015 പ്രകാരം റിപ്പോര്‍ട്ട് ചെയ്യേണ്ട വിവരങ്ങളൊന്നും ഇപ്പോള്‍ തങ്ങളുടെ പക്കലില്ല എന്നാണ് ബാങ്ക് പ്രസ്താവനയില്‍ പറയുന്നത്

 

കേരളത്തില്‍  നിന്നുള്ള ഫെഡറല്‍ ബാങ്കും ദേശീയ തലത്തില്‍ സ്വകാര്യ ബാങ്കുമായി ലയിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍.സൂചനകള്‍ അനുസരിച്ച് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊട്ടക് മഹിന്ദ്ര ബാങ്കുമായാണ് ലയന ചര്‍ച്ചകള്‍ നടക്കുന്നത്. ലയനം സംബന്ധിച്ച് ഏതാനും ദിവസങ്ങളില്‍ വ്യക്തമായ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.എന്നാല്‍ ഫെഡറല്‍ ബാങ്കിന്റെ ഔദ്യോഗിക കുറിപ്പ് അനുസരിച്ച് സ്വകാര്യ ബാങ്കുമായുള്ള ലയനം വെറും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതെന്നാണ് പറയുന്നത്.

സെബി റഗുലേഷന്‍സ് ആക്ട് 2015 പ്രകാരം റിപ്പോര്‍ട്ട് ചെയ്യേണ്ട വിവരങ്ങളൊന്നും ഇപ്പോള്‍ തങ്ങളുടെ പക്കലില്ല എന്നാണ് ബാങ്ക് പ്രസ്താവനയില്‍ പറയുന്നത്. ചര്‍ച്ചകള്‍ സംബന്ധിച്ച് വാര്‍ത്തകളെ ബാങ്ക് എന്നാല്‍ തീര്‍ത്തും നിഷേധിക്കുന്നുമില്ല.

ഫെഡറല്‍ ബാങ്കിനെ കുറിച്ചുള്ള ലയന വാര്‍ത്തകള്‍ മുമ്പും പുറത്തുവന്നിരുന്നു.മുമ്പും കേരളത്തില്‍ നിന്നും നിരവധി ബാങ്കുകള്‍ ദേശീയ തല ബാങ്കുകളുമായി ലയിച്ചിട്ടുണ്ട്. കൊച്ചിന്‍ ബാങ്ക്, പറവൂര്‍ സെന്‍ട്രല്‍ ബാങ്ക്, ലോര്‍ഡ് കൃഷ്ണ ബാങ്ക്, എസ്ബിടി എന്നിവ അവയില്‍ ചിലതാണ്.

ബാങ്കുകളുടെ ലയനം മുമ്പ് കേരളത്തില്‍ വലിയ സമരങ്ങള്‍ അടക്കമുള്ളവ എതിര്‍പ്പുകള്‍ വഴിവെച്ചിരുന്നു.ഇനി ഭാവിയില്‍ ലയനം നടന്നാല്‍ തന്നെ വലിയ എതിര്‍പ്പുകള്‍ വരാനുള്ള സാധ്യത കുറവാണ്. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ സേവനങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ ലഭ്യമാക്കുന്ന ബാങ്കുകളില്‍ ഒ്‌നാണ് ഫെഡറല്‍ ബാങ്ക്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.