- Trending Now:
കൊച്ചി: ക്ലിയോസ്പോർട്സ് സംഘടിപ്പിക്കുന്ന പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ രജിസ്ട്രേഷൻ പ്രചരണാർഥമുള്ള റോഡ് ഷോ ആരംഭിച്ചു. കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി റോഡ്ഷോ ഫ്ളാഗ് ഓഫ് ചെയ്തു. കൊച്ചിയുടെ ഖ്യാതി ആഗോളതലത്തിൽ എത്തിക്കാൻ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ കുര്യാക്കോസ് കോണിൽ, റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവാസ് എന്നിവർ സംസാരിച്ചു. ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ശബരി നായർ, അനീഷ് പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചിക്ക് പുറമേ തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലും റോഡ്ഷോ പര്യടനം നടത്തും.
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ രജിസ്ട്രേഷൻ പ്രചരണാർഥമുള്ള റോഡ് ഷോ ഹൈബി ഈഡൻ എംപി ഫ്ളാഗ് ഓഫ് ചെയ്യുന്നു. (ഇടത്ത് നിന്ന്) ക്ലിയോസ്പോർട്സ് ഡയറക്ടർ അനീഷ് പോൾ, റീജിയണൽ സ്പോർട്സ് സെന്റർ സെക്രട്ടറി അഡ്വ. എസ്.എ.എസ്. നവാസ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ കുര്യാക്കോസ് കോണിൽ, ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ എന്നിവർസമീപം.
പ്രഥമ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തോണിന് ആതിഥ്യമരുളാൻ കൊച്ചി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.