- Trending Now:
ലോണ്‍ കൊടുത്തും പലിശ വാങ്ങിയും വാര്‍ത്തകളില്‍ നിറയുന്ന ബാങ്കുകളില്‍ നിന്ന് ഇത്തരം ഒരു വാര്‍ത്ത ഇതാദ്യമായിട്ടാകും.കേരളത്തില്‍ നടപ്പിലാക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിനിലേക്ക് ഭൂമി നല്‍കി ഫെഡറല്‍ ബാങ്ക്.ഭൂരഹിത, ഭവന രഹിതരുടെ പുനരധിവാസത്തിനായി ഭൂമി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷന്‍ ആരംഭിച്ച 'മനസോടിത്തിരി മണ്ണ്' ക്യാമ്പയിനിലേക്കായി ഫെഡറല്‍ ബാങ്ക് നല്‍കിയ 1.55 ഏക്കര്‍ ഭൂമി ലൈഫ് മിഷനു നല്‍കുന്നതിന്റെ രേഖകള്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
ഇക്വിറ്റി റൂട്ട് ഉടന്‍ അവസാനിക്കുമെന്ന് ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി... Read More
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ആയവന ഗ്രാമപഞ്ചായത്തിലെ 1.50 ഏക്കറും തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അഞ്ചു സെന്റ് ഭൂമിയുമാണു ലൈഫ് മിഷനു കൈമാറിയത്. ഈ രണ്ടു ഭൂമികളുടേയും അതാത് ഗ്രാമപഞ്ചായത്തുകൾക്ക് രജിസ്റ്റർ ചെയ്ത നൽകിയ ആധാരം ഫെഡറൽ ബാങ്ക് ചെയർമാൻ സി. ബാലഗോപാൽ മുഖ്യമന്ത്രിക്ക് കൈമാറി.
വനിതകള്‍ക്ക് 25000 രൂപയുടെ സബ്സിഡി; റീ ലൈഫ് പദ്ധതി
... Read More
മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിൽ കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ 1000 ഭൂരഹിത, ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായി ഒരു കുടുംബത്തിന് പരമാവധി രണ്ട് ലക്ഷം രൂപ നിരക്കിൽ 25 കോടി രൂപ ധനസഹായം നൽകുന്നതിന് സർക്കാറുമായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്. 67 ഗുണഭോക്താക്കൾക്ക് ഇതിനോടകം ഭൂമി വാങ്ങി നൽകി. ഭൂമി കണ്ടെത്തിയ 36 ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ബാക്കി ഗുണഭോക്താക്കൾക്ക് ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 39 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 48 സ്ഥലങ്ങൾ (1778.721 സെന്റ്) ലൈഫ് മിഷന് ലഭ്യമാവുകയോ വാഗ്ദാനം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.
വീഡിയോ കോളിലൂടെ പെന്ഷന് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം... Read More
സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ബി. നൂഹ്, ഫെഡറൽ ബാങ്ക് ജനറൽ മാനേജർ രാജനാരായണൻ. എൻ, ഡെപ്യൂട്ടി ജനറൽ മാനേജർ സാജൻ ഫിലിം മാത്യു, പ്രോജക്ട് ഓഫീസർമാരായ ജെയ്ഡ് കൊറോസൻ, ഷിഞ്ചു അബ്ദുള്ള എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.