Sections

റിയൽ എസ്റ്റേറ്റ് മേഖലയുടെ പ്രത്യേകതകളും റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുന്നതുകൊണ്ടുള്ള ഗുണങ്ങളും

Thursday, Jan 11, 2024
Reported By Soumya S
real estate

റിയൽ എസ്റ്റേറ്റിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്. റിയൽ എസ്റ്റേറ്റ് എല്ലാവർക്കും ഇഷ്ടമുള്ള ഒരു മേഖലയാണെങ്കിലും ഇതിന് പുറകിലുള്ള നേട്ടങ്ങൾ എന്തൊക്കെയാണെന്ന് പലർക്കും അറിയില്ല. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള ഏറ്റവും വലിയ നേട്ടം ഇത് വളരെ സേഫായിട്ടുള്ള ഒരു ഇൻവെസ്റ്റ്മെന്റാണ്. ബാക്കിയുള്ള നിക്ഷേപങ്ങളെക്കാളും ഒരുപാട് ലാഭകരവുമാണ്. ഉദാഹരണമായി മ്യൂച്ചൽ ഫണ്ട്, ബോണ്ടുകൾ, ബാങ്ക് പലിശ, ബിസിനസ് ഇവയിലൊക്കെ നിക്ഷേപിക്കുന്നതിനേക്കാളും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചു കഴിഞ്ഞാൽ റിസ്ക് ഫാക്ടർ വളരെ കുറവാണ്.

മറ്റു പലതിനും ചെയ്യുന്നതുപോലെ കൂടുതൽ പഠനങ്ങൾ റിയൽ എസ്റ്റേറ്റിന് ആവശ്യമില്ല. മ്യൂച്ചൽ ഫണ്ട് പോലുള്ളവയിൽ പ്രശ്നങ്ങൾ വളരെ കൂടുതലാണ് എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലകളിൽ നഷ്ട സാധ്യത വളരെ കുറവാണ്. അതുപോലെ തന്നെ വസ്തു വാങ്ങുമ്പോഴും ഡോക്യുമെന്റേഷനിലും പല കാര്യങ്ങളും പഠിക്കാൻ വളരെ എളുപ്പമാണ്. ഒരിക്കൽ പഠിച്ചു കഴിഞ്ഞാൽ മറ്റേതൊരു ഡോക്യുമെന്റ് മനസ്സിലാക്കാൻ സാധിക്കും. ഇത് റിയൽ എസ്റ്റേറ്റിന്റെ ഒരു നേട്ടമാണ്. നേരത്തെ പറഞ്ഞ ബോണ്ടുകളോ മ്യൂച്ചൽ ഫണ്ടിലോ മറ്റേത് ഇൻവെസ്റ്റ്മെന്റ്കളിലും മാർക്കറ്റുകളിൽ വളരെ അപാരമായ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ റിയൽ എസ്റ്റേറ്റിനെ സംബന്ധിച്ച് അങ്ങനെ ഒരു മാറ്റം ഉണ്ടാവുക കുറവാണ്.

റിയൽ എസ്റ്റേറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ പരാജയ സാധ്യത വളരെ കുറവാണ് എന്ന് പറയുന്നതുപോലെ തന്നെ അസറ്റ് വാല്യൂ അഞ്ചു വർഷം കൊണ്ട് ഇരട്ടിക്കാനുള്ള സാധ്യത വളരെ കൂടുതലുള്ള മേഖലയാണ് റിയൽ എസ്റ്റേറ്റ്. അസറ്റ് വാല്യൂ വളരെ കൂടുന്നത് കൊണ്ട് തന്നെ ബുദ്ധിപരമായി മറ്റു പല മേഖലകളിലും ഈ വസ്തു നമുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും. ലോക മാർക്കറ്റ് പലപ്രാവശ്യം ഇടിഞ്ഞപ്പോഴും റിയൽ എസ്റ്റേറ്റ് മാർക്കറ്റ് അതിദാരുണമായി ഇന്ത്യയിൽ ഇടിഞ്ഞിട്ടില്ല എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. പല നഗരങ്ങളിലും റിയൽ എസ്റ്റേറ്റ് ഗ്രോത്ത് 8ശതമാനം മുതൽ 15 ശതമാനം വരെ വളർന്നു കൊണ്ടിരിക്കുകയാണ്. കണക്കനുസരിച്ച് 2011ലെ സെൻസസ് ഇടിഞ്ഞപ്പോൾ റിയൽ എസ്റ്റേറ്റ് മേഖല വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയില്ല. പക്ഷേ ബാക്കിയെല്ലാം മേഖലകളും വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയുണ്ടായി. ഇത് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള ആളുകൾക്ക് വളരെ പ്രയോജനം നൽകുന്ന ഒരു കാര്യം കൂടിയാണ്. എന്നിരുന്നാലും നിക്ഷേപങ്ങൾ ചെയ്യുന്ന സമയത്ത് വളരെയധികം ശ്രദ്ധയും പഠനങ്ങളും കാഴ്ചപ്പാടും ഉണ്ടാകേണ്ട ഒരു മേഖല തന്നെയാണ് റിയൽ എസ്റ്റേറ്റ്. മറ്റു നിക്ഷേപങ്ങളെകാൾ എളുപ്പകരമാണ് റിയൽ എസ്റ്റേറ്റ് എന്നാണ് മനസ്സിലാക്കേണ്ടത്.



റിയൽ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച അറിവും സപ്പോർട്ടും ലഭ്യമാക്കുന്ന ലേ ഓഫ് ദ ലാന്റ് എന്ന ഈ പരമ്പര നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.