- Trending Now:
ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ ഇളയ സഹോദരൻ അനിൽ അംബാനി 11 വർഷം മുൻപ് ലോകത്തെ സമ്പന്നരിൽ ആറാമനായിരുന്നു. കുറച്ച് വർഷങ്ങളായി അനിൽ അംബാനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. മുൻ നടി ടീന അംബാനിയെ വിവാഹം ചെയ്ത അനിൽ അംബാനിക്ക് ജയ് അൻമോൽ അംബാനി, ജയ് അൻഷുൽ അംബാനി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മുംബൈയിലെ പാലി ഹില്ലിലെ 'അഡോബ്' എന്ന വീട്ടിലാണ് അനിൽ അംബാനി കുടുംബ സമേതം താമസിക്കുന്നത്. കൊട്ടാര സമാനമായ വീടിന്റെ വിശേഷങ്ങൾ അറിയാം.
അനിൽ അംബാനിയുടെ ആഡംബര ഭവനം മുംബൈയിലെ ഏറ്റവും ചെലവേറിയ മൂന്നാമത്തെ ഭവനമാണ്, 16,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പ്രോപ്പർട്ടിക്ക് ഒരു ഹെലിപാഡുമുണ്ട്. കൂടാതെ വലിയ നീന്തൽക്കുളവും ജിംനേഷ്യവും നിർമ്മിച്ചിട്ടുണ്ട്. ക്ഷേത്രം, സ്റ്റഡി റൂം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം 5,000 കോടി രൂപയാണ് ഈ ഭവനത്തിന്റെ മൂല്യം. അതേസമയം സഹോദരൻ മുകേഷ് അംബാനിയുടെ വസതിയായ ആന്റിലിയയുടെ മൂല്യം 15,000 കോടി രൂപയിലധികം വരും. അതായത് മൂന്നിരട്ടിയിലധികം.
അനിൽ അംബാനിയുടെ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് വിദേശത്ത് നിന്നുള്ള വിദഗ്ധരാണ്. സോഫാ സെറ്റുകൾ, റിക്ലിനറുകൾ, വിലകൂടിയ സീലിംഗ് ലൈറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന വിശാലമായ മുറികളാണ് വീടിനുള്ളത്. മുംബൈയിലെ ഏറ്റവും മനോഹരമായ സ്ഥലത്ത് സ്ഥി ചെയ്യുന്ന 17 നിലകളുള്ള വസതി അറബിക്കടലിന്റെ അതിമനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.