Sections

കേരളത്തിൽ ഒഎംഎസ്എസ് ലേലത്തിലൂടെ ഗോതമ്പ് ലഭ്യമാക്കാൻ എഫ് സി ഐ

Saturday, Oct 28, 2023
Reported By Admin
FCI

കേരളത്തിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒഎംഎസ്എസ് ലേലത്തിലൂടെ കുറഞ്ഞ നിരക്കിൽ ?ഗോതമ്പ് ലഭ്യമാക്കും. ഗോതമ്പ് ഉൽപന്നങ്ങളുടെ നിർമ്മാതാക്കൾ/ ഉപയോക്താക്കൾ എന്നിവർക്കായി ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി -ഒഎംഎസ്എസ് (D) വഴിയാണ് എഫ് സി ഐ ഡിപ്പോകളിലൂടെ ?ഗോതമ്പ് ലഭ്യമാക്കുന്നത്. ?ഗോതമ്പ് (FAQ) ക്വിന്റലിന് 2150 രൂപയും അല്ലെങ്കിൽ (URS) ക്വിൻറലിന് 2125 രൂപ നിരക്കിലാണ് നൽകുന്നത്. വ്യാപാരികൾ / മിൽ ഉടമകൾ / ?ഗോതമ്പ് ഉത്പന്നങ്ങൾ നിർമിക്കുന്നവർ തുടങ്ങിയവർക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ഒരു ലേലത്തിൽ നിന്ന് വാങ്ങാൻ കഴിയുന്ന ?ഗോതമ്പിന്റെ കുറഞ്ഞ അളവ് 10 മെട്രിക് ടണ്ണും കൂടിയ അളവ് 200 മെട്രിക് ടണ്ണുമാണ്.

കൂടുതൽ വിവരങ്ങൾ - https://www.valuejunction.in/fci/ എന്ന വെബ്സൈറ്റിലും ടോൾ ഫ്രീ നമ്പറായ 1800 102 7136 ലും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.