മാറിവരുന്ന ഭക്ഷണരീതികളും,ജീവിതശൈലിയും,വ്യായാമക്കുറവുമൊക്കെ കാരണം ഇന്ന് സാധാരണയായി കണ്ടുവരുന്ന രോഗമാണ് ഫാറ്റിലിവർ.
സസ്യാഹാരം മാത്രം കഴിക്കുന്നവരിലും ഫാറ്റിലിവർ ഉണ്ടാകാം. ഫാറ്റിലിവറിന്റെ ചികിത്സയിലും പ്രതിരോധത്തിലും ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങളാണ് പ്രധാനം.മദ്യപരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ ആൽക്കഹോളിക് ഫാറ്റിലിവറെന്നും മദ്യപിക്കാത്തവരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്നും പറയുന്നു.
- അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ നില, മെറ്റബോളിക് സിൻഡ്രോം, സ്റ്റിറോയ്ഡ് ഉപയോഗം തുടങ്ങിയവയൊക്കെ ഫാറ്റിലിവറിന് കാരണമാകും.
- ബാരിയാട്രിക് സർജറിയിലൂടെയും മറ്റും പെട്ടെന്ന് ശരീരഭാരം കുറയുന്നതും ഫാറ്റിലിവറുണ്ടാക്കാം.
- വൻകുടലിൽ കണ്ടുവരുന്ന സൗഹൃദ ബാക്ടീരിയകളിലുണ്ടാകുന്ന മാറ്റങ്ങൾ പലതരത്തിലുള്ള വിഷപദാർഥങ്ങളുടെ ഉത്പാദനത്തിനും (ടോക്സിനുകൾ) അവ കരളിലെത്തുന്നതിനും ഫാറ്റിലിവറിനും കാരണമാകാം.
ലക്ഷണങ്ങൾ
- സാധാരണഗതിയിൽ പ്രാരംഭദശയിൽ ഫാറ്റിലിവർ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. യാദൃച്ഛികമായി നടത്തുന്ന അൾട്രാസൗണ്ട് സ്കാനിങ്ങിലായിരിക്കും ഫാറ്റിലിവർ കണ്ടെത്തുന്നത്.
- ചിലരിൽ വയറിന്റെ വലതുഭാഗത്ത് മുകളിലായി ഭാരംപോലെ തോന്നുക, വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവ പ്രകടമാക്കാം.
- കരളിൽ കൊഴുപ്പടിയുന്നതോടൊപ്പം കരൾ കോശങ്ങൾക്ക് നീർവീക്കം ഉണ്ടാകുന്ന അവസ്ഥയാണ് രണ്ടാംഘട്ടമായ ഹെപ്പറ്റൈറ്റിസ്.
- ഈ ഘട്ടത്തിൽ വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം.
- കരൾകോശങ്ങൾ വ്യാപകമായി നശിക്കുന്ന സിറോസിസ് ആണ് മൂന്നാംഘട്ടം.
- ഭക്ഷണത്തിലും വ്യായാമത്തിലും, പ്രമേഹമുള്ളവർ പ്രമേഹനിയന്ത്രണത്തിലും, ശരീരഭാരം കുറയ്ക്കുന്നതിലും ശ്രദ്ധിച്ചാൽ ഫാറ്റിലിവർ പുരോഗമിക്കുന്നത് തടയാം.
- മരുന്നിനേക്കാൾ ആരോഗ്യകരമായ ജീവിതശൈലിയാണ് ഫാറ്റിലിവറിന്റെ ചികിത്സയിൽ പ്രധാനം.
- പഴങ്ങളും പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ ധാരാളമടങ്ങിയ മെഡിറ്ററേനിയൻ ഡയറ്റ് നല്ലതാണ്.
- വ്യായാമം ചെയ്ത് ശരീരഭാരവും നിയന്ത്രിക്കണം.
- പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ അടിസ്ഥാന പ്രശ്നങ്ങൾ നിയന്ത്രിക്കണം.
- മദ്യപാനംമൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റിലിവറിന്റെ ചികിത്സയ്ക്ക് പ്രധാനം മദ്യപാനം ഒഴിവാക്കുക എന്നതുതന്നെ.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

പേരയ്ക്ക: പോഷകഗുണങ്ങളും ഔഷധപ്രയോജനങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.