Sections

മാതാപിതാക്കൾക്കുള്ള തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ദക്ഷിണേന്ത്യക്കാർ കൂടുതൽ ബോധവാൻമാർ

Thursday, Jun 13, 2024
Reported By Admin
Good Knight

കൊച്ചി: മാതാപിതാക്കൾക്കുള്ള തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ദക്ഷിണേന്ത്യയിലെ പിതാക്കൻമാർ രാജ്യത്തിൻറെ മറ്റു മേഖലകളിലുളളവരേക്കാൾ കൂടുതൽ ബോധവാൻമാരാണെന്ന് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സിൻറെ ഗുഡ്നൈറ്റ് നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. പാരൻറിങ് എന്നത് മാതാപിതാക്കളുടെ തുല്യ ഉത്തരവാദിത്തമാണെന്ന് ദേശീയ തലത്തിൽ 95 ശതമാനം പിതാക്കൻമാരും ചൂണ്ടിക്കാട്ടുന്നു.

പിതാക്കൻമാർ കുട്ടികളെ വളർത്തുന്ന കാര്യത്തിൽ കുറഞ്ഞ തോതിൽ മാത്രം ഇടപെടുന്നവരാണെന്ന തെറ്റിദ്ധാരണ മാറ്റുന്ന രീതിയിൽ കൂടിയാണ് ഫാദേഴ്സ് ഡേ അടുത്തു വരുന്ന സാഹചര്യത്തിൽ രാജ്യത്തെ മുൻനിര ഗാർഹിക പ്രാണിനാശിനി ബ്രാൻഡായ ഗുഡ്നൈറ്റ് നടത്തിയ 'ഒരു കൊതുക്, എണ്ണമറ്റ ഭീഷണികൾ' എന്ന സർവേ ചൂണ്ടിക്കാട്ടുന്നത്.

ദക്ഷിണേന്ത്യയിൽ 97 ശതമാനം പിതാക്കൻമാരും മാതാപിതാക്കളുടെ തുല്യ ഉത്തരവാദിത്തത്തെ കുറിച്ച് ധാരണയുള്ളവരാണ്. വടക്കേ ഇന്ത്യ, പടിഞ്ഞാറേ ഇന്ത്യ എന്നിവിടങ്ങളിൽ ഇവരുടെ ശതമാനം 95 ആണെങ്കിൽ കിഴക്കൻ ഇന്ത്യയിൽ ഇതു 92 ശതമാനമാണ്.

കുട്ടികൾക്കു പരിചരണം നൽകുന്ന കാര്യത്തിൽ പ്രാഥമികമായി അമ്മയ്ക്ക് ഉത്തരവാദിത്തമെന്നാണല്ലോ പരമ്പരാഗതമായി കണക്കാക്കി വന്നിരുന്നത്. പിതാക്കൻമാർ അവരുടെ ജോലിയുമായി തിരക്കിലാവുമെന്നും കരുതി. കുട്ടികൾക്കു പരിചരണം നൽകുന്ന കാര്യത്തിൽ അനുകൂലമായി ഇടപെടുന്നവരാണ് എന്നാണ് 94 ശതമാനം പിതാക്കളും ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയിലെ പാരൻറിങ് സംബന്ധിച്ചു വരുന്ന മാറ്റങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഈ സർവേ. പിതാക്കളുടെ പ്രതിബദ്ധതയെ കുറിച്ചു കൂടി പറയുന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ കാമ്പയിൻ. കുട്ടിയുടെ ഉറക്കമായാലും മൊത്തത്തിലുള്ള പരിചരണമായാലും തങ്ങളുടെ പങ്കാളികളുമൊത്താണു പിതാക്കൻമാർ നീങ്ങുന്നതെന്നും രാജ്യത്തെ കുടുംബങ്ങളിലെ ഏറ്റവും പ്രിയപ്പെട്ടതും തെരഞ്ഞെടുക്കപ്പെടുന്നതുമായ ബ്രാൻഡുകളിലൊന്നാണ് ഗുഡ്നൈറ്റ് എന്ന് ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്ട്സ്, ഹോം കെയർ വിഭാഗം മേധാവിയും എവിപിയുമായ ശേഖർ സൗരഭ് പറഞ്ഞു.

സർവേയിൽ പങ്കെടുത്ത 500ലധികം പിതാക്കൻമാരിൽ 88 ശതമാനം പേരും കൊതുകിൻറെ ശല്യമില്ലാതെ തങ്ങളുടെ കുട്ടികൾ ഉറങ്ങുന്നു എന്ന് ഉറപ്പാക്കാനായി രാത്രിയുടെ മധ്യത്തിൽ ഉറക്കമെഴുന്നേൽക്കുന്നു എന്നും കുട്ടികൾ ശാന്തമായി ഉറങ്ങുന്നു എന്ന് ഉറപ്പാക്കുന്നു എന്നും ചൂണ്ടിക്കാട്ടപ്പെട്ടു.

കുട്ടികൾക്ക് കൊതുകിൽ നിന്നു സംരക്ഷണം നൽകാനും പൂർണ സുരക്ഷിതത്വം ലഭ്യമാക്കാനും ഗുഡ്നൈറ്റ് പ്രതിജ്ഞാബദ്ധമാണെന്നും ശേഖർ സൗരഭ് പറഞ്ഞു. ഓരോ കുഞ്ഞും ഗുഡ്നൈറ്റിൻറെ ഉറക്കം അർഹിക്കുന്നു എന്നു തങ്ങൾ വിശ്വസിക്കുന്നതായും മാതാപിതാക്കളെ ഈ ലക്ഷ്യം കൈവരിക്കാൻ തങ്ങൾ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.