Sections

തടി കുറയ്ക്കാം വാട്ടർ ഡയറ്റിലൂടെ

Friday, May 31, 2024
Reported By Soumya
Fat can be reduced through water diet

തടി കുറയ്ക്കാൻ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഡയറ്റ്, വ്യായാമം എന്നിവയാണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും പറയാം. ഒന്നില്ലാതെ മറ്റൊന്നിന് ഗുണം ലഭ്യമാകില്ല. തടി കുറയ്ക്കാനുള്ള പലതരം ഡയറ്റുകളിൽ പെട്ട ഒന്നാണ് വാട്ടർ ഡയറ്റ്. 10 ദിവസം തുടർച്ചയായി വാട്ടർ ഡയറ്റ് ചെയ്താൽ തടി കുറയുമെന്നു പറയുന്നു. തടി കുറയാൻ മാത്രമല്ല, കണ്ണുകളുടെ കാഴ്ച വർദ്ധിപ്പിയ്ക്കാനും ക്യാൻസർ തടയാനുമെല്ലാം ഇത് ഏറെ സഹായകമാണ്.

വെള്ളം കുടിയ്ക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകത. പച്ചക്കറി തിളപ്പിച്ച വെള്ളവും ചൂടുവെള്ളവും വാട്ടർ ഡയറ്റിൽ ഉൾപ്പെടും. വീട്ടിൽ തന്നെ ഇരിക്കുന്നവർക്ക് ഇത് എളുപ്പവുമാണ്. ചൂടുള്ള വെള്ളവും പച്ചക്കറി തിളപ്പിച്ച വെള്ളവും ഈ ഡയറ്റിൽ കുടിയ്ക്കാം. ശരീരത്തിനാവശ്യമുള്ള പോഷകങ്ങൾ പച്ചക്കറി തിളപ്പിച്ച വെള്ളത്തിൽ നിന്ന് ലഭിക്കും. ശരീരപ്രവർത്തനങ്ങൾക്ക് ശരീരത്തിലുള്ള കൊഴുപ്പ് ഉപയോഗിക്കപ്പെടുകയും ചെയ്യും. വെള്ളം ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും വിഷപദാർത്ഥങ്ങളെ പുറന്തള്ളുകയും ചെയ്യും.

ഓഫീസിൽ പോകുന്നവർക്കും ജോലി ചെയ്യുന്നവർക്കും വെള്ളം മാത്രം കുടിച്ചാൽ ക്ഷീണം തോന്നും. ഇവർക്ക് വെള്ളരി, കുമ്പളങ്ങാ ജ്യൂസ്, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം എന്നിവ എന്നിവ കുടിയ്ക്കാം.

വെള്ളം മാത്രം കുടിയ്ക്കുന്നത് കൊണ്ട് കൂടുതൽ ക്ഷീണം തോന്നുകയാണെങ്കിൽ പാൽ, നട്സ് എന്നിവയും കഴിക്കാം. ഇവയിലെ കൊഴുപ്പ് നല്ല കൊഴുപ്പാണ്. ഇത് ദിവസവും കഴിക്കണമെന്നില്ല. ക്ഷീണം തോന്നുകയാണെങ്കിൽ മാത്രം കഴിച്ചാൽ മതിയാകും.

വാട്ടർ ഫാസ്റ്റിംഗ് സാധാരണയായി 24 മണിക്കൂർ മുതൽ മൂന്ന് ദിവസം വരെയാണ്. 'എന്നിരുന്നാലും, ഈ ദൈർഘ്യം വ്യക്തിയുടെ വൈകാരിക/മാനസിക ക്ഷേമം, സമ്മർദ്ദ നിലകൾ, ശാരീരിക പ്രവർത്തന നിലകൾ, കാലാവസ്ഥ, ആരോഗ്യസ്ഥിതി, ഒരു വ്യക്തിയുടെ ശരീരത്തിലെ ജലാംശ നില എന്നിങ്ങനെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് നഷ്ടപ്പെടുകയാണ് വാട്ടർ ഡയറ്റിൽ സംഭവിക്കുന്നത്. അതുകൊണ്ട് വിളർച്ച തോന്നിക്കും. മുഖത്തും ദേഹത്തും എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഉന്മേഷം നൽകും. ബട്ടർ, ഫ്രൂട്ട് മസാജുകളും നല്ലതാണ്.

ഇത്തരത്തിലുള്ള ഉപവാസങ്ങൾ വളരെ സങ്കീർണ്ണവും വളരെയധികം ശാരീരിക അവസ്ഥകൾ ഉൾക്കൊള്ളുന്നതുമാണ്.ചുരുങ്ങിയ സമയത്തിനുള്ളിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കുള്ളതാണ്.ദീർഘകാലാടിസ്ഥാനത്തിൽ അത്തരം ഫാസ്റ്റിങ്ങ് സുസ്ഥിരമല്ലാത്തതിനാൽ ഇവ ആർക്കും ശുപാർശ ചെയ്യുന്നില്ല.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.