- Trending Now:
കൊച്ചി: മുൻനിര യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് പുതിയ സുഗന്ധലേപന നിര അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയുള്ളതും എന്നാൽ ഉയർന്ന നിലവാരമുള്ളതുമായ സുഗന്ധദ്രവ്യങ്ങളാണ് ഫാസ്റ്റ്ട്രാക്കിൻറെ പുതിയ സുഗന്ധലേപന നിരയിലുള്ളത്. ഇവ വ്യക്തികളെ അവരുടെ സവിശേഷമായ ശൈലി പ്രകടിപ്പിക്കാൻ പ്രാപ്തരാക്കുന്ന രീതിയാലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുതിയ തലമുറയുടെ മുൻഗണനകൾ പരിഗണിച്ച് പ്രത്യേകമായി രൂപപ്പെടുത്തിയതാണ് ഫാസ്റ്റ്ട്രാക്കിൻറെ പുതിയ സുഗന്ധലേപനങ്ങൾ. ഉപഭോക്തൃ ഗവേഷണത്തിലൂടെ, ഫാസ്റ്റ്ട്രാക്ക് സുഗന്ധലേപനങ്ങളുടെ പ്രധാന ഉപയോഗ സാഹചര്യങ്ങൾ തിരിച്ചറിയുകയും ഈ അവസരങ്ങൾക്ക് പൂർണ്ണമായും അനുയോജ്യമായ സുഗന്ധദ്രവ്യങ്ങൾ വികസിപ്പിക്കുകയുമായിരുന്നു.
പുതിയ ഫ്രാഗ്രൻസ് ശേഖരത്തിൽ പ്രത്യേക അവസരങ്ങൾക്കായി രൂപകൽപ്പന ചെയ്ത ആറ് വ്യത്യസ്ത സുഗന്ധദ്രവ്യങ്ങളാണുള്ളത്. പുരുഷന്മാർക്കായി ഓറിയൻറൽ നോട്ടോടു കൂടിയ വുഡി ഫ്രാഗ്രൻസായ നൈറ്റ് ഔട്ട്, ചലനാത്മക വ്യക്തിത്വങ്ങൾക്കായുള്ള ഫ്രഷ് വുഡി സെൻറായ റഷ്, ദൈനംദിന ആത്മവിശ്വാസത്തിനായുള്ള ക്ലാസിക് സുഗന്ധലേപനമായ ഈസ് എന്നിവയാണുള്ളത്.
സ്ത്രീകൾക്കായുള്ള ശേഖരത്തിൽ പുഷ്പ സുഗന്ധമായ ലഷ്, പ്രൊഫഷണലുകൾക്കായുള്ള ഫ്ലോറൽ സെൻറായ ഗേൾ ബോസ്, പൗരസ്ത്യ സുഗന്ധമായ വാൻഡർ എന്നിവയാണുള്ളത്.
ഫാസ്റ്റ്ട്രാക്കിൻറെ ഈ പുതിയ സുഗന്ധലേപന നിരയ്ക്ക് 100 മില്ലി ലിറ്ററിന് 845 രൂപയാണ് വില.
ഇന്ത്യൻ സുഗന്ധലേപന വിപണിയിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും ഡിയോഡറൻറുകളിൽ നിന്ന് ഗുണനിലവാരമുള്ളതും താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യവുമായ മികച്ച സുഗന്ധദ്രവ്യങ്ങളിലേക്ക് മാറാൻ ഇന്ത്യൻ യുവാക്കൾ തയ്യാറാണെന്ന് ഞങ്ങളുടെ ഗവേഷണങ്ങൾ കാണിക്കുന്നുവെന്നും ടൈറ്റൻ കമ്പനി ലിമിറ്റഡ് ഫ്രാഗ്രാൻസസ് ആൻഡ് ഫാഷൻ ആക്സസറീസ് ഡിവിഷൻ സിഇഒ മനീഷ് ഗുപ്ത പറഞ്ഞു.
ഫാസ്റ്റ്ട്രാക്ക്, ടൈറ്റൻ സ്റ്റോറുകളിലും ഓൺലൈനായി www.fastrack.in/shop/fragrances ലും www.skinn.in ലും പുതിയ ഫാസ്റ്റ്ട്രാക്ക് സുഗന്ധലേപനങ്ങൾ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും അംഗീകൃത ഡീലർമാരിൽ നിന്നും ഇവ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.