Sections

ഫാസ്റ്റ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1 സ്മാർട്ട് വാച്ച് പുറത്തിറക്കി

Wednesday, Apr 12, 2023
Reported By Admin

ഫാസ്റ്റ്ട്രാക്ക് ഫാഷൻ ടെക് വാച്ച് പരമ്പരയായ ലിമിറ്റ്ലെസ് ആമസോൺ ഫാഷനിൽ അവതരിപ്പിച്ചു


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് അസസ്സറീസ് ബ്രാൻഡ് ആയ ഫാസ്റ്റ്ട്രാക്ക് പുതുതലമുറയ്ക്കു വേണ്ടിയുള്ള ഫാഷൻ ടെക് വാച്ച് പരമ്പരയായ ലിമിറ്റ്ലെസ് ആമസോൺ ഫാഷനിൽ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ സ്മാർട്ട് വാച്ച് വിഭാഗം വിപുലമാക്കി. ഏറ്റവും മികച്ച സ്റ്റൈൽ ഡിസൈൻ അവതരിപ്പിക്കുന്ന ഫാസ്റ്റ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1 സ്മാർട്ട് വാച്ച് സിംഗിൾ സിങ്ക് ബിടി കോളിങിലൂടെ തടസങ്ങളില്ലാത്ത കോളുകൾ സാധ്യമാക്കുന്ന അതിവേഗ എടിഎസ് ചിപ്സെറ്റുമായാണ് എത്തുന്നത്. ആമസോൺ ഫാഷനിൽ 1995 രൂപയ്ക്കാണ് ഫാസ്റ്റ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1 ലഭ്യമാകുക. ബ്രാൻഡിൻറെ ഏറ്റവും വലിയ ഡിസ്പ്ലേ ആയ 1.95 ഹൊറൈസൺ കർവ് ഡിസ്പ്ലേയുമായാണ് പുതിയ വാച്ച് എത്തുന്നത്.

ഫാസ്റ്റ്ട്രാക്ക് ലിമിറ്റ്ലെസ് എഫ്എസ്1 വാച്ചിൽ സ്വയം മാറ്റാവുന്ന 150-ൽ ഏറെ വാച്ച് ഫെയ്സുകളുണ്ട്. ഇതിനു പുറമെ ഓട്ടം, നടത്തം തുടങ്ങിയ സ്വയം തിരിച്ചറിയുന്ന സ്പോർട്ട് മോഡുകളുമുണ്ട്. നൂറിൽ പരം സ്പോർട് മോഡുകളാണുള്ളത്. ഓരോ വ്യക്തിയുടേയും സവിശേഷതകളോ അവർ പങ്കെടുക്കുന്ന ചടങ്ങുകളോ അനുസരിച്ചുള്ള പ്രത്യേകതകൾ നൽകുന്ന രീതിയിലാണ് വാച്ച് ഫെയ്സുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. സ്മാർട്ട് നോട്ടിഫിക്കേഷനുകളും പത്തു ദിവസം വരെയുള്ള ബാറ്ററി ലൈഫും വഴി എപ്പോഴും കണക്ടഡ് ആയിരിക്കാൻ സഹായിക്കുകയും ചെയ്യും. ബ്ലാക്, ബ്ലൂ. പിങ്ക് എന്നീ മൂന്നു നിറങ്ങളിലാണ് ഇതു ലഭിക്കുക.

ബ്ലൂടൂത്ത് 5.3 വേർഷനും തടസങ്ങളില്ലാത്ത ടച്ച് അനുഭവവും വഴി വാച്ചുമായുള്ള കണക്ടിവിറ്റിയിൽ ഒട്ടും തന്നെ ലാഗ് ഇല്ലാത്ത അനുഭവമായിരിക്കും ഉപഭോക്താക്കൾക്കു ലഭ്യമാകുക. ലിമിറ്റ്ലെസ് പരമ്പരയിൽ അഞ്ചു സ്മാർട്ട് വാച്ചുകളാവും ഉണ്ടാകുക. എഫ്എസ്1 ഇതിൽ ആദ്യത്തേതാണ്. ആധുനിക ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളായ തുടർച്ചയായ സ്ട്രെസ് മോണിറ്ററിംഗ്, ഓട്ടോ സ്ലീപ് ട്രാക്കിങ്, മുഴുവൻ സമയ ഹാർട്ട് റേറ്റ് മോണിറ്ററിംഗ് തുടങ്ങിയവയും ഇതിലുണ്ട്.

പ്രവർത്തനവും സ്റ്റൈലും കൊണ്ട് ഉപഭോക്താക്കളെ ആകർഷിക്കുന്ന ഫാഷൻ ഫോർവേഡ് സ്മാർട്ട് വാച്ചുകളാണ് ലിമിറ്റ്ലെസ് പരമ്പര അവതരിപ്പിക്കുന്നതിലൂടെ തങ്ങൾ മുന്നോട്ടു വെക്കുന്നതെന്ന് ടൈറ്റൻ കമ്പനി സ്മാർട്ട് വെയറബിൾസ് സിഒഒ രവി കൂപ്പുരാജ് പറഞ്ഞു. ബിൽറ്റ് ഇൻ അലക്സ അവതരിപ്പിക്കുന്ന ലിമിറ്റ്ലെസ് പരമ്പരയിലെ ആദ്യ വാച്ചാണ് എഫ്എസ്1. കൈത്തണ്ടയിൽ ഏറ്റവും മികച്ച വിർച്വൽ അസിസ്റ്റൻറ് ഉണ്ടെന്ന് ഉറപ്പാക്കാൻ ഇതിലൂടെ ഉപഭോക്താക്കൾക്കു സാധിക്കും. ഗുണമേൻമയുടെ കാര്യത്തിൽ ഫാസ്റ്റ്ട്രാക്കിനുള്ള പ്രതിബദ്ധത ഉത്പന്ന വികസനത്തിലെ സുപ്രധാന ഘടകമാണ്. ഇന്നത്തെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഫാഷനും സാങ്കേതികവിദ്യയും നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫാസ്റ്റ്ട്രാക്കിൻറെ ഏറ്റവും പുതിയ ഫാഷൻ ടെക് സ്മാർട്ട് വാച്ചായ എഫ്എസ്1 ആമസോൺ ഫാഷനിലൂടെ അവതരിപ്പിക്കുന്നതിൽ തങ്ങൾക്കേറെ ആവേശമുണ്ടെന്ന് ആമസോൺ ഫാഷൻ ഇന്ത്യയുടെ ഡയറക്ടറും മേധാവിയുമായ സൗരഭ് ശ്രീവാസ്തവ പറഞ്ഞു. എടിഎസ് ചിപ്സെറ്റ്, തടസങ്ങളില്ലാത്ത കോളിങ്, ടച്ച് അനുഭവം, തടസമില്ലാത്ത കണക്ടിവിറ്റി, മിന്നുന്ന പ്രകടനം തുടങ്ങിയ നിരവധി സവിശേഷതകളുള്ള ലിമിറ്റ്ലസ് എഫ്എസ്1 യുവതലമുറയെ ആകർഷിക്കും. ഫാഷനു വേണ്ടി ജനങ്ങൾ ഷോപു ചെയ്യുന്ന രീതി മാറ്റുകയും എളുപ്പത്തിൽ നേടാവുന്ന ഉത്പന്നങ്ങൾ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയും ചെയ്ത് തങ്ങളുടെ നിര വിപുലമാക്കാനാണ് ലക്ഷ്യമിടുന്നതെന്നുംഅദ്ദേഹംപറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.