- Trending Now:
കൊച്ചി; യൂത്ത് ഫാഷൻ, ടെക് അസസ്സറി ബ്രാൻഡുകളിലെ മുൻനിരക്കാരായ ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് ഏറ്റവും പുതിയ ട്രൂലി വയർലെസ് ബഡുകളായ എഫ്‌പോഡുകൾ വിപണിയിലവതരിപ്പിച്ചു. എഫ്എസ്100, എഫ്എക്‌സ്100, എഫ്‌സെഡ്100 ഏന്നീ മൂന്നു വേരിയൻറുകളിലായാണ് എഫ്‌പോഡുകൾ ലഭ്യമാക്കുന്നത്. ഏറ്റവും പുതിയ ബ്ലൂടൂത്ത് വി5.3 സാങ്കേതികവിദ്യ, എക്‌സ്ട്രാ ഡീപ് ബാസ്, 40എംഎസ് വരെയുള്ള ഏറ്റവും കുറഞ്ഞ ലേറ്റൻസി തുടങ്ങിയവയുമായി അതുല്യമായ ശബ്ദാനുഭവമാണ് ഇന്ത്യൻ ഉപഭോക്താക്കൾക്കായി രൂപകൽപന ചെയ്ത ഈ ഇയർബഡുകൾ നൽകുന്നത്.
50 മണിക്കൂർ വരെ ബാറ്ററി ലൈഫുമായി തടസങ്ങളില്ലാത്ത അധിക പ്ലേ സമയമാണ് എഫ്‌പോഡുകൾ നൽകുന്നത്. റീചാർജു ചെയ്യുമ്പോൾ ഇതിലെ നൈട്രോഫാസ്റ്റ് ചാർജ് സാങ്കേതികവിദ്യ വേഗത്തിലുള്ള ചാർജിംഗ് ഉറപ്പാക്കും. ടൈപ് സി പവർ കേബിൾ ഉപയോഗിച്ചുള്ള പത്തു മിനിറ്റ് ചാർജു വഴി 200 മിനിറ്റു വരെ പ്ലേ സമയം ഉറപ്പാക്കാം. ചെവികൾക്ക് അനുയോജ്യമായ രീതിയിലാണ് ഫാസ്റ്റ്ട്രാക്ക് എഫ്‌പോഡുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. എല്ലാ ഉപഭോക്താക്കൾക്കും യോജിക്കുന്ന വിധത്തിൽ വിവിധങ്ങളായ ഇയർടിപുകളുമായാണ് ഇതെത്തുന്നത്.
എഫ്എസ്100, എഫ്എക്‌സ്100, എഫ്‌സെഡ്100 എന്നീ മൂന്ന് വേരിയൻറുകളും ക്വാഡ് മൈക് എൻവയോൺമെൻറ് നോയ്‌സ് കാൻസലേഷനുമായി അത്യുന്നത ശബ്ദാനുഭവും സ്ഫടിക തുല്യമായ കോളുകളും പ്രദാനം ചെയ്യുന്നവയാണ്. ഇതിനുള്ള ഐപിഎക്‌സ്5 റേറ്റിങും ഗെയിമിങ് മോഡും എഫ്‌പോഡുകളെ വർക്ക് ഔട്ടുകൾക്കും ഗെയിമിങിനും അത്യുത്തമമാക്കുന്നു.
ഫാസ്റ്റ്ട്രാക്ക് സ്മാർട്ടിനു കീഴിൽ സ്മാർട്ട് ഓഡിയോ ഉപകരണങ്ങളുടെ ശ്രേണി വിപുലമാക്കുന്നതിൽ തങ്ങൾക്ക് ഏറെ ആവേശമുണ്ടെന്ന് ടൈറ്റൻ കമ്പനി സ്മാർട്ട് വിയറബിൾസ് സിഒഒ രവി കുപ്പുരാജ് പറഞ്ഞു. എക്‌സ്ട്രാ ഡീപ് ബാസ് ഡ്രൈവുകൾ, അധിക പ്ലേ സമയം, നയനാകർഷകമായ സ്‌റ്റൈലൻ രൂപകൽപന തുടങ്ങിയവയുമായാണ് എഫ്‌പോഡുകൾ എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഫ്എസ്100, എഫ്എക്‌സ്100 എന്നീ എഫ്‌പോഡ് വേരിയൻറുകൾ 40 മണിക്കൂർ വരെ പ്ലേ ടൈം, 10 എംഎം, 13 എംഎം എന്നീ ഡീപ് ബാസ് ഡ്രൈവറുകൾ തുടങ്ങിയവയുമായാണ് എത്തുന്നത്. 40 എംഎസ് വരെയുള്ള അൾട്രാ ലോ ലേറ്റൻസി ഗെയിമിങ് മോഡുമായാണ് ഫാസ്റ്റ്ട്രാക്ക് എഫ്‌സെഡ്100 വേരിയൻറ് എത്തുന്നത്. എക്‌സ്ട്രാ ഡീപ് ബാസ് ഡ്രൈവർ, 50 മണിക്കൂർ പ്ലേ സമയം, 3സി നൈട്രോഫാസ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.
ദൈനംദിന ഉപയോഗത്തിനു യോജിച്ചതും അധിക പ്ലേ സമയം നൽകുന്നതും അതുല്യമായ ശബ്ദാനുഭവം നൽകുന്നതുമാണ് ഫാസ്റ്റ്ട്രാക്ക് എഫ്‌പോഡുകൾ. ആകർഷകമായ സ്ലീക് സ്‌റ്റൈലൻ രൂപകൽപനയും ഇതിൻറെ മറ്റൊരു സവിശേഷതയാണ്. ഫ്‌ളിപ്കാർട്ടിൽ മാത്രമായി 995 രൂപ എന്ന പ്രത്യേക അവതരണ വിലയുമായാണ് ഇതു വിൽപനയ്ക്കു ലഭ്യമാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.