- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് ആൻറ് അസസ്സറീസ് ബ്രാൻഡ് ആയ ഫാസ്റ്റ്ട്രാക്ക് ലോകത്തിലെ ആദ്യ 1.96 ഇഞ്ച് സൂപ്പർ അമോലെഡ് ആർച്ച്ഡ് ഡിസ്പ്ലേ സ്മാർട്ട് വാച്ചായ റിവോൾട്ട് എഫ്എസ്1 പ്രോ അവതരിപ്പിച്ചു. ഫ്ളിപ്കാർട്ടുമായി സഹകരണത്തിലാണ് ഓൾവെയ്സ് ഓൺ ഡിസ്പ്ലേയുള്ള ഈ സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നത്. ഫ്ളിപ്കാർട്ടിൽ മാത്രമായി 3,995 രൂപ എന്ന പ്രത്യേക വിലയിൽ റിവോൾട്ട് എഫ്എസ്1 പ്രോ ലഭിക്കും.
റിവോൾട്ട് എഫ്എസ്1 പ്രോ 1.96 ഇഞ്ച് സൂപ്പർ അമോലെഡ് ആർച്ച്ഡ് ഡിസ്പ്ലേയുള്ള ബിടി കോളിങ് സ്മാർട്ട് വാച്ചാണ്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ചവയിൽ ഒന്നായ 410 ത 502 റെസലൂഷനാണ് ഇതു നൽകുന്നത്. ആകർഷകമായ രൂപം നൽകുന്ന ആർച്ച്ഡ് ഡിസൈനുമായി ഫാഷൻറെ കാര്യത്തിലും ഇതു മുന്നിട്ടു നിൽക്കുന്നു. സുഖകരമായ ഫിറ്റിങ്, മികച്ച ദൃശ്യ അനുഭവം എന്നിവയും എടുത്തു പറയേണ്ടതാണ്. 2.5എക്സ് നിട്രോ ഫാസ്റ്റ് ചാർജിങ് സൗകര്യവും ഇതിലുണ്ട്. ഇതുവഴി പത്തു മിനിറ്റു ചാർജു ചെയ്ത് ഒരു ദിവസത്തെ ചാർജ് ഉറപ്പാക്കാനാവും.
ഫാഷൻറേയും സാങ്കേതകവിദ്യയുടേയും കാര്യത്തിൽ തൽപരരായ എല്ലാ ഉപഭോക്താക്കൾക്കും റിവോൾട്ട് എഫ്എസ്1 പ്രോ ഒഴിവാക്കാനാവാത്ത ഒന്നാണ്. 110-ൽ ഏറെ സ്പോർട്ട്സ് മോഡുകളും ഇരുന്നൂറിൽ ഏറെ വാച്ച് ഫെയ്സുകളും പുതിയ വാച്ചിലുണ്ട്. ഇതിൻറെ സിംഗിൾ സിങ്ക് ബിടി കോളിങ് വഴി തടസമില്ലാത്ത കണക്ടിവിറ്റിയും മികച്ച പ്രകടനവും ഉറപ്പാക്കാനാവുന്നു. തുടർച്ചയായ സ്ട്രെസ് മോണിറ്ററിംഗ്, ഓട്ടോ സ്ലീപ് ട്രാക്കിങ്, മുഴുവൻ സമയ ഹാർട്ട് റേറ്റ് മോണിറ്ററിംഗ് എന്നിവ അടക്കമുള്ള ആധുനിക ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ഇതിലുണ്ട്.
റിവോൾട്ട് എഫ്എസ്1 പ്രോ ബ്ലാക്ക്, ബ്ലൂ. ടീൽ എന്നീ മൂന്നു നിറങ്ങളിലാവും ലഭിക്കുക. ഇതിൽ ഐപി68 ഡസ്റ്റ് ആൻറ് വാട്ടർ റെസിസ്റ്റൻസിനു പുറമേ സ്മാർട്ട് നോട്ടിഫിക്കേഷനും നിർമിത ബുദ്ധിയുടെ പിൻബലമുള്ള വോയ്സ് അസിസ്റ്റൻറുമുണ്ട്.
റിവോൾട്ട് എഫ്എസ്1 അവതരിപ്പിച്ചപ്പോൾ ലഭിച്ച പ്രതികരണം തങ്ങൾക്ക് അളവറ്റ ആഹ്ലാദം നൽകിയെന്ന് ടൈറ്റൻ കമ്പനി സ്മാർട്ട് വെയറബിൾസ് സിഒഒ രവി കുപ്പരാജ് പറഞ്ഞു. റിവോൾട്ട് പരമ്പരയിലെ അടുത്തതായ റിവോൾട്ട് എഫ്എസ്1 പ്രോ അവതരിപ്പിച്ചു തങ്ങൾ ഈ നിര വിപുലമാക്കുകയാണ്. റിവോൾട്ട് എഫ്എസ്1 പ്രോ ലോകത്തിലെ ആദ്യ 1.96 ഇഞ്ച് സൂപ്പർ അമോലെഡ് ആർച്ച്ഡ് ഡിസ്പ്ലേ സ്മാർട്ട് വാച്ചാണ്. പുതുമകളോടു കൂടിയ വ്യത്യസ്തമായ ആർച്ച്ഡ് ഡിസൈനാണ് ഇതിനുള്ളത്. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കാൻ തങ്ങൾക്ക് പ്രതിബദ്ധതയുണ്ട്. തങ്ങളുടെ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതിനു മുൻപ് 450-ൽ ഏറെ പരിശോധനകളാണ് നടത്തുന്നത്. അതിനു ശേഷമാണ് അവ തങ്ങളുടെ ഉപഭോക്താക്കൾക്കായി ലഭ്യമാക്കുന്നത്. ഫ്ളിപ്കാർട്ടുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും ഇത് തങ്ങളുടെ ദീർഘകാലമായി നിലനിൽക്കുന്ന വിജയകരമായ സഹകരണത്തിൻറെ സാക്ഷ്യപത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.