Sections

ഫാസ്റ്റ്ട്രാക്ക് പാർട്ടി വാച്ച് ശേഖരമായ ഒപ്യുലൻസ് കളക്ഷൻ വിപണിയിലിറക്കി

Friday, Oct 25, 2024
Reported By Admin
Fastrack Opulence Collection watches for party wear

കൊച്ചി : യൂത്ത് വാച്ച് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് പുതിയ പാർട്ടി വാച്ച് ശേഖരമായ ഒപ്യുലൻസ് കളക്ഷൻ പുറത്തിറക്കി. ആഘോഷരാവുകൾ കൂടുതൽ നേരത്തേക്ക് നിലനിർത്തി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേകം ഡിസൈൻ ചെയ്തിട്ടുള്ളവയാണ് ഈ വാച്ച് ശേഖരം.

സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ തരത്തിലുള്ള നിരവധി സ്റ്റൈലുകളിലുള്ള വാച്ചുകൾ ഈ ശേഖരത്തിൽ ലഭ്യമാണ്. പുരുഷൻമാർക്കുള്ള ഫാസ്റ്റ്ട്രാക്കിൻറെ ആദ്യ സൺ-മൂൺ ക്രോണോഗ്രാഫോടുകൂടിയ വാച്ചും ഒപ്യുലൻസ് ശേഖരത്തിൻറെ ഭാഗമാണ്. പകലിൽ നിന്നും രാത്രിയിലേക്കുള്ള മാറ്റത്തെ അനായാസമായി കൈകാര്യം ചെയ്യാൻ ഉപഭോക്താവിനെ സഹായിക്കുന്നു എന്നതാണ് ഈ വാച്ചിൻറെ പ്രത്യേകത.

ബ്രേസ്ലറ്റ് ശൈലിയിലുള്ള വാച്ചുകളാണ് ഒപ്യുലൻസ് കളക്ഷനിൽ സ്ത്രീകൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. പാർട്ടികൾക്ക് ഏറ്റവും അനുയോജ്യമായവയാണ് ഈ വാച്ചുകൾ.

തങ്ങളുടെ ആഘോഷ നേരങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്നവർക്കായുള്ള ഒപ്യുലൻസ് കളക്ഷനിലെ വാച്ചുകൾ 5795 രൂപ മുതൽ ലഭ്യമാണ്. ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകളിൽ നിന്നോ ഫാസ്റ്റ്ട്രാക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഓൺലൈനായോ ടൈറ്റൻ വേൾഡ് സ്റ്റോറുകളിൽ നിന്നോ മറ്റ് അംഗീകൃത ഡീലർമാരിൽ നിന്നോ ഒപ്യുലൻസ് ശേഖരത്തിലെ വാച്ചുകൾ വാങ്ങാൻ സാധിക്കും.

പകൽ നേരത്ത് നിന്നും രാത്രിയിലേക്കുള്ള മാറ്റത്തെ അനായാസമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്ന തരത്തിൽ രണ്ടു നേരങ്ങളിലെ ആഘോഷങ്ങൾക്കും അനുയോജ്യമായ വാച്ച് ശേഖരമാണ് ഫാസ്റ്റ്ട്രാക്കിൻറെ ഒപ്യുലൻസ് കളക്ഷനിള്ളതെന്ന് ഫാസ്റ്റ്ട്രാക്ക് മാർക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.