- Trending Now:
കൊച്ചി: മുൻനിര ഫാഷൻ-ടെക് ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് പുതിയ മെറ്റൽ സീരീസ് സ്മാർട്ട് വാച്ചുകൾ വിപണിയിലവതരിപ്പിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യയോടു കൂടിയ സ്റ്റൈലീഷ് മെറ്റാലിക് സ്മാർട്ട് വാച്ചുകളുടെ നിരയാണ് മെറ്റൽ സീരീസ് ശേഖരത്തിലുള്ളത്. യുവാക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഡൈനാമിക് വാച്ച് ശേഖരം അത്യാധുനിക ഫീച്ചറുകളോടൊപ്പം താങ്ങാനാവുന്ന വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്.
പ്രീമിയം മെറ്റാലിക് സൗന്ദര്യത്തിനൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേരുന്നവയാണ് മെറ്റൽ സീരീസ് വാച്ചുകൾ. പ്രീമിയം ഗ്രേഡ് മെറ്റലിലാണ് ഈ സ്മാർട്ട് വാച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. സ്റ്റെയിൻലെസ്-സ്റ്റീൽ സ്ട്രാപ്പാണ് നൽകിയിരിക്കുന്നത്. സ്റ്റീൽ ഗുണനിലവാരം ദീർഘകാലം നിലനിൽക്കുന്നതാണെന്ന് ഉറപ്പാക്കാൻ വാച്ചുകൾ നിരവധി കർശനമായ പരിശോധന പ്രക്രിയകളിലൂടെ കടന്നുപോയിട്ടുണ്ട്.
പ്രീമിയം മെറ്റാലിക് നിർമിതിയും സ്റ്റെയിൻലെസ് സ്റ്റീൽ സ്ട്രാപുകളുമായി കൃത്യതയോടെ കടഞ്ഞെടുത്തതാണ് മെറ്റൽ സീരീസ് വാച്ചുകൾ. ആധുനിക ചിപ്പുകളാണ് ഈ വാച്ചിന് ശക്തി നൽകുന്നത്. മിഴിവാർന്ന അമോലെഡ് ഡിസ്പ്ലേകൾ, ഇമ്മേഴ്സീവ് യുഐ എക്സ്പീരിയൻസ്, മെച്ചപ്പെട്ട ദൃശ്യ അനുഭവം തുടങ്ങിയ മികവുകളോടെയാണ് മെറ്റൽ സീരീസ് വാച്ചുകളെത്തുന്നത്. ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് വാച്ചുകൾക്കായി കസ്റ്റമൈസ് ചെയ്ത അടുത്ത തലമുറ സെൻസറുകളാണ് ഈ വാച്ചുകളിലുള്ളത്.
സ്റ്റൈലും സാങ്കേതികവിദ്യയും സവിശേഷമായി സംയോജിപ്പിച്ച് ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് യുവ ഫാഷനെ പുനർനിർവചിച്ചിരിക്കുകയാണന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് സെയിൽസ് ആൻറ് മാർക്കറ്റിംഗ്-വെയറബിൾസ് മേധാവി ആദിത്യ രാജ് പറഞ്ഞു. വെയറബിൾ സാങ്കേതികവിദ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് സ്മാർട്ട് പ്രതിജ്ഞാബദ്ധരാണ്. ഏറ്റവും ട്രെൻഡി ആയ ഡിസൈനുകളും സ്മാർട്ട് ആയ ഫീച്ചറുകളും താങ്ങാനാവുന്ന വിലനിലവാരത്തിൽ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാസ്റ്റ്ട്രാക്ക് മെറ്റൽ സീരീസ് വാച്ചുകൾ ടൈറ്റൻ വേൾഡ്, ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകൾ, ഷോപ്പേഴ്സ് സ്റ്റോപ്പ്, ലൈഫ്സ്റ്റൈൽ, പൈ ഇൻറർനാഷണൽ, അംഗീകൃത മൾട്ടി-ബ്രാൻഡ് റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിലും fastrack.in, ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവ വഴി ഓൺലൈനായും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.