- Trending Now:
കൊച്ചി: ടൈറ്റൻ കമ്പനിയിൽ നിന്നുള്ള പ്രമുഖ യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ആദ്യ മൈക്രോ മോട്ടോർ വാച്ച് ശേഖരമായ ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലവതരിപ്പിച്ചു. സർഗാത്മകതയും വേറിട്ട ശൈലിയും ആഗ്രഹിക്കുന്നവർക്കുള്ള ഒരു സ്റ്റേറ്റ്മെൻറ് ആഭരണമായാണ് ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് വിപണിയിലെത്തുന്നത്. മൂന്ന് വ്യത്യസ്ത മൈക്രോ മോട്ടോറുകളുള്ള സവിശേഷമായ ഡയൽ രൂപകല്പനയാണ് ഗാംബിറ്റ് വാച്ച് ശേഖരത്തിൻറെ പ്രത്യേകത. സ്പീഡോമീറ്റർ പ്രചോദിത രൂപമാണ് മണിക്കൂർ, മിനിട്ട് സൂചികൾക്ക്.
പാരമ്പര്യേതരമായ ഡിസൈനിലാണ് ഫാസ്റ്റ്ട്രാക്ക് ഗാംബിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. മെറ്റൽ, ലെതർ സ്ട്രാപ്പ് ഓപ്ഷനുകളുണ്ട്. സംയോജിച്ച് പ്രവർത്തിക്കുന്ന സ്വതന്ത്ര മോട്ടോറുകൾ തന്ത്രപരമായ ചിന്തയേയും വ്യത്യസ്ത മികവ് പുലർത്താനുള്ള കഴിവിൻറെയും പ്രതീകമാണ്.
116 ദശലക്ഷം വരുന്ന പുതു തലമുറ ഉപയോക്താക്കളിലേക്ക് എത്താനുള്ള ഫാസ്റ്റ്ട്രാക്കിൻറെ പുതിയ നീക്കമാണ് ഗാംബിറ്റ് അവതരണമെന്ന് ഫാസ്റ്റ്ട്രാക്ക് മാർക്കറ്റിംഗ് ഹെഡ് ഡാനി ജേക്കബ് പറഞ്ഞു. പുതിയ ജനറേഷൻറെ താത്പര്യങ്ങളേയും ജീവിത രീതിയേയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഇതിൻറെ ഡയലും മറ്റും ഡിസൈൻ ചെയ്തിരിക്കുന്നത്. ഗാംബിറ്റ് വാച്ച് ശേഖരത്തിൻറെ അവതരണത്തിലൂടെ യുവ ഉപയോക്താക്കളുടെ ഫാഷൻ ബോധത്തെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം രൂപകല്പനയുടെയും എഞ്ചിനീയറിംഗ് കൃത്യതയുടേയും സംയോജനത്തിലൂടെ ഹോറോളജിക്കൽ മികവിനോടുള്ള ഫാസ്റ്റ് ട്രാക്കിൻറെ പ്രതിബദ്ധത വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗാംബിറ്റ് വാച്ച് ശേഖരം ഫാസ്റ്റ്ട്രാക്ക് സ്റ്റോറിൽ നിന്നും ഓൺലൈനായി fastrack.in നിന്നും ലഭിക്കും. 6795 രൂപ മുതലാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.