Sections

ഫാസ്റ്റ്ട്രാക്കിൻറെ റിവോൾട്ട് എഫ്എസ്1 സ്മാർട്ട് വാച്ച് 1695 രൂപയെന്ന അവതരണദിന വിലയുമായി പുറത്തിറക്കി

Friday, Mar 17, 2023
Reported By Admin
Fastrack Revolt FS1

ഫാസ്റ്റ്ട്രാക്ക് ഫ്ളിപ്കാർട്ടുമായി സഹകരിച്ചു കൊണ്ട് റിവോൾട്ട് സീരീസ് സ്മാർട്ട് വാച്ചുകൾ വിപണിയിലവതരിപ്പിച്ചു


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് ആൻറ് അസസ്സറീസ് ബ്രാൻഡ് ആയ ഫാസ്റ്റ്ട്രാക്ക് ഫ്ളിപ്കാർട്ടുമായി സഹകരിച്ചു കൊണ്ട് റിവോൾട്ട് സീരീസ് സ്മാർട്ട് വാച്ചുകൾ വിപണിയിലവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് ആധുനീക ബിടി കോളിങ് സൗകര്യവുമായി ഫാസ്റ്റ്ട്രാക്ക് റിവോൾട്ട് എഫ്എസ്1 അവതരിപ്പിക്കുന്നത്. ബ്രാൻഡിൻറെ ഏറ്റവും വലിയതു കൂടിയായ 1.83 ഇഞ്ച് അൾട്രാവിയു ഡിസ്പ്ലെ നൽകുന്ന ഇതിൽ ഏറ്റവും വേഗതയേറിയ 2.5 എക്സ് നൈട്രോഫാസ്റ്റ് ചാർജിങും ലഭ്യമാക്കിയിട്ടുണ്ട്. ഫാസ്റ്റ്ട്രാക്ക് റിവോൾട്ട് എഫ്എസ്1 മാർച്ച് 22-ന് ഉച്ചയ്ക്ക് 12 മണി മുതൽ 1695 രൂപ എന്ന പ്രത്യേക അവതരണദിന വിലയിലാണു ഫ്ളിപ്കാർട്ടിൽ ലഭ്യമാക്കുന്നത്.

തടസങ്ങളില്ലാത്ത കണക്ടിവിറ്റിയും ലൈറ്റിനിങ് പ്രകടനവും ഉറപ്പാക്കുന്ന ആധുനീക ചിപ്സെറ്റുമായാണ് ഫാസ്റ്റ്ട്രാക്ക് റിവോൾട്ട് എഫ്എസ്1 എത്തുന്നത്. വാച്ചിൻറെ ഫെയ്സ് മാറ്റാനുള്ള ഇരുന്നൂറിൽ പരം ഓപ്ഷനുകളുണ്ട്. 110-ൽ ഏറെ സ്പോർട്ട് മോഡുകളും ലഭ്യമാണ്. സ്ട്രെസ് മോണിറ്ററിംഗ്, ഓട്ടോ സ്ലീപ് ട്രാക്കിംഗ്, മുഴുവൻ സമയ ഹൃദയമിടിപ്പു നിരീക്ഷണം തുടങ്ങിയ ആധുനീക ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും ഇതിലുണ്ട്. സ്മാർട്ട് നോട്ടിഫിക്കേഷനുകൾ, നിർമിത ബുദ്ധി അധിഷ്ഠിത വോയ്സ് അസിസ്റ്റൻറ് തുടങ്ങിയവയെല്ലാമുള്ള ഈ വാച്ച് കറുപ്പ്, നീല, പച്ച, ടീൽ എന്നീ നാലു നിറങ്ങളിലാണു ലഭ്യമാകുന്നത്.

പുതിയ റിവോൾട്ട് പരമ്പരയിലെ ആദ്യത്തേതായ റിവോൾട്ട് എഫ്എസ്1 അവതരിപ്പിക്കുന്നതിലൂടെ ഈ വർഷത്തേക്കായുള്ള പുതുമകൾ നിരന്നു തുടങ്ങിയെന്നും ഫാഷനും സാങ്കേതികവിദ്യയും പ്രാധാന്യത്തോടെ കാണുന്ന ഇന്നത്തെ യുവതയ്ക്കു പ്രിയപ്പെട്ട രീതിയിൽ തങ്ങളുടെ ഉൽപന്ന നിര വികസിപ്പിക്കുമെന്നും ടൈറ്റൻ കമ്പനിയുടെ സ്മാർട്ട് വെയറബിൾസ് സിഒഒ രവി കുപ്പുരാജ് പറഞ്ഞു. ഗുണമേൻമയിലുള്ള പ്രതിബദ്ധത തങ്ങളുടെ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിലെ പ്രധാന ഘടകമാണ്. ഫാസ്റ്റ്ട്രാക്ക് റിവോൾട്ട് അവതരിപ്പിക്കുന്നതിന് ഇ-കോമേഴ്സ് രംഗത്തെ വമ്പൻമാരായ ഫ്ളിപ്കാർട്ടുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് ആവേശമുണ്ട്. അവരുമായുള്ള തങ്ങളുടെ ദീർഘകാല പങ്കാളിത്തത്തിൻറെ സാക്ഷ്യപത്രം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.