- Trending Now:
കൊച്ചി: യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് ഏറ്റവും പുതിയ ക്രോണോഗ്രാഫ് വാച്ചുകളുടെ ശേഖരമായ ക്രോണോസ് വിപണിയിലവതരിപ്പിച്ചു. ഷെയ്പ്ഡ് കെയ്സ് ഡിസൈനിൻറെയും ക്രോണോഗ്രാഫ്-പ്രവർത്തന ക്ഷമതയുടെയും മികവുറ്റ സംയോജന മാണ് പുതിയ ക്രോണോസ് വാച്ചുകൾ.
ക്രോണോസ് വാച്ചുകളിലെ ക്രോണോഗ്രാഫ് ഫീച്ചർ മണിക്കൂർ, മിനിറ്റ്, സെക്കൻഡ് എന്നീ സബ് ഡയലുകൾ ഉപയോഗിച്ച് സമയം അളക്കുന്നു, ചലനാത്മകവും വേഗതയേറിയതുമായ ജീവിതശൈലിയുള്ള പുരുഷന്മാർക്ക് ഏറ്റവും അനുയോജ്യമാണ് ഈ വാച്ചുകൾ.
ക്രോണോസ് ശേഖരം തടസങ്ങളില്ലാതെ മുന്നേറുന്നവർക്കും സജീവമായ സാമൂഹിക ജീവിതം ഉള്ളവർക്കുമായി നിർമ്മിച്ചവയാണെന്ന് ഫാസ്റ്റ്ട്രാക്കിൻറെ മാർക്കറ്റിംഗ് മേധാവി ഡാനി ജേക്കബ് പറഞ്ഞു. ഇന്നത്തെ യുവാക്കൾ സമയം ട്രാക്ക് ചെയ്യുക മാത്രമല്ല ചെയ്യുന്നത്, അവർ അത് സ്വന്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിവിദഗ്ദ്ധമായി രൂപകൽപ്പന ചെയ്യപ്പെട്ട ക്രോണോസ് വാച്ചുകൾ 5,495 രൂപ മുതൽ ലഭ്യമാണ്. ക്രോണോസ് വാച്ചുകൾ ഫാസ്റ്റ്ട്രാക്ക് സ്റ്റോറിലും ഓൺലൈനായി www.fastrack.in-ലും ലഭ്യമാണ്. കൂടാതെ ടൈറ്റൻ വേൾഡിലും രാജ്യത്തുടനീളമുള്ള മറ്റ് അംഗീകൃത ഡീലർമാരിൽ നിന്നും ക്രോണോസ് ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.