- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര യൂത്ത് ഫാഷൻ ബ്രാൻഡായ ഫാസ്റ്റ്ട്രാക്ക് അതിൻറെ ആദ്യ സെറാമിക് വാച്ച് ശേഖരമായ ഫാസ്റ്റ്ട്രാക്ക് സെറാമി വിപണിയിലിറക്കി. വൈവിധ്യമാർന്ന ഈ വാച്ചുകൾ ഉപയോക്താക്കളുടെ വ്യക്തിഗത സ്റ്റൈൽ സങ്കൽപ്പത്തിൽ വലിയ മികവ് ഉണ്ടാക്കുന്നവയും സമകാലിക ജീവിതശൈലിയുമായി എളുപ്പത്തിൽ പൊരുത്തപ്പെടുന്നവയാണ്.
ക്ലാസിക്കും ആധുനികവുമായ സൗന്ദര്യ സങ്കൽപ്പങ്ങളുടെ ലയനം സാധ്യമാക്കിയിരിക്കുന്ന ഫാസ്റ്റ്ട്രാക്ക് സെറാമി വാച്ചുകളുടെ സവിശേഷത പ്രത്യേക ഗ്ലാസ് ഫിനിഷും സെറാമിക് ബെസൽ റിംഗും സ്ട്രാപ്പും ആണ്. മരുഭൂമികളിലെ മണൽക്കൂനകളുടെ രൂപഭംഗിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത മനോഹരമായ 3ഡി ഡയൽ ആണ് മറ്റൊരു പ്രത്യേകത. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമ്മിച്ച സെറാമി ശേഖരത്തിലെ ഓരോ വാച്ചുകളും ഉന്നതമായ ഗുണമേൻമയുടെ അവസാന വാക്കാണ്.
പുരുഷൻമാർക്കുള്ള മാറ്റ് ബ്ലാക്ക്, സിൽവർ ബ്ലാക്ക് കോമ്പോ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഫാസ്റ്റ്ട്രാക്ക് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 7995 രൂപയിലാണ് വില തുടങ്ങുന്നത്. സ്ത്രീകൾക്കുള്ള വേരിയൻറുകൾ വരുന്ന മാസങ്ങളിൽ വിപണിയിൽ എത്തിക്കാനാണ് ഫാസ്റ്റ്ട്രാക്ക് ലക്ഷ്യമിടുന്നത്.
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ എൻഎക്സ്500 പുറത്തിറക്കി... Read More
ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകൾ, ടൈറ്റൻ വേൾഡ്, മറ്റ് അംഗീകൃത സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നും ഓൺലൈനായി www.fastrack.in-ൽ നിന്നും ഫാസ്റ്റ്ട്രാക്ക് സെറാമി വാച്ചുകൾ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.