Sections

ഫാഷൻ ടിവി സലൂൺ കൊച്ചിയിൽ ആരംഭിച്ചു

Monday, Jan 16, 2023
Reported By admin
kochi

സെലിബ്രിറ്റികൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മികച്ച ബ്യൂട്ടി ട്രീറ്റ്മെന്റുകളാണ് ലഭ്യമാക്കുന്നത്


കൊച്ചി:പ്രമുഖ അന്താരാഷ്ട്ര ഫാഷൻ ചാനലായ ഫാഷൻ ടിവിയുടെ സലൂണായ എഫ്ടിവി സലൂൺ കൊച്ചിയിൽ ആരംഭിച്ചു. എംജി റോഡിൽ ശീമാട്ടിക്ക് സമീപമാണ് ആഡംബര സലൂൺ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. അനിത നവീൺ ആണ് എഫ്ടിവി സലൂണിന്റെ കൊച്ചി ഫ്രാഞ്ചൈസി എടുത്തിരിക്കുന്നത്. ഫാഷൻ ടിവി മാനേജിംഗ് ഡയറക്ടർ കാഷിഫ് ഖാൻ, ശീമാട്ടി സിൽക്സ് സിഇഒ ബീന കണ്ണൻ എന്നിവർ ചേർന്ന് സലൂണിന്റെ ഉദ്ഘാടനം നിർവഹിച്ചു.

മികച്ച ബ്യൂട്ടി പ്രൊഫഷണലുകളും അത്യാധുനിക സൗകര്യങ്ങളുമുള്ള സലൂണിൽ ആഡംബരാന്തരീക്ഷത്തിൽ സെലിബ്രിറ്റികൾ സാക്ഷ്യപ്പെടുത്തിയിട്ടുള്ള മികച്ച ബ്യൂട്ടി ട്രീറ്റ്മെന്റുകളാണ് ലഭ്യമാക്കുന്നത്. സലൂണിൽ എത്തുന്ന ഒരാൾ വർധിത സൗന്ദര്യത്തോടെയും നവോന്മേഷത്തോടെയുമാണ് തിരിച്ചുപോവുകയെന്ന് ഫാഷൻ ടിവി മാനേജിംഗ് ഡയറക്ടർ കാഷിഫ് ഖാൻ പറഞ്ഞു. ഉദ്ഘാടന പ്രത്യേക ഓഫറായി എല്ലാ സേവനങ്ങൾക്കും 25% കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ജനുവരി 31 വരെയാണ് ലഭ്യമാകുക.

1997-ൽ ഫാഷൻ രംഗത്തെ പ്രമുഖനായ മൈക്കൽ ആഡം ഫ്രാൻസിൽ തുടക്കം കുറിച്ച ഫാഷൻ ടിവി സലൂൺ, സ്പാ രംഗത്തിന് പുറമേ ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, വസ്ത്രങ്ങൾ, വിദ്യാഭ്യാസം, ഇവന്റ് തുടങ്ങി വിവിധ മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഫാഷൻ ടിവി പ്രേക്ഷകർ കമ്പനിയുടെ എല്ലാ ബിസിനസ് മേഖലകളെയും ഒരുപോലെ അംഗീകരിച്ചിട്ടുണ്ടെന്നും കാഷിഫ് ഖാൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.