Sections

ചോളം കൃഷി ചെയ്യാം ആദായം നേടാം...

Sunday, Sep 04, 2022
Reported By admin

ജനിതക ശാസ്ത്രത്തില്‍ ഒത്തിരി പ്രാധാന്യമുള്ള സസ്യമാണ് ചോളം

 

ചോളം കഴിച്ചിട്ടില്ലാത്തവരായി ആരുമുണ്ടാകില്ല. തണുപ്പുള്ള സ്ഥലങ്ങളില്‍ യാത്ര പോകുമ്പോള്‍ മാത്രം ലഭിച്ചിരുന്ന ചോളം ഇപ്പോള്‍ കേരളത്തിലും ലഭിക്കുന്ന അവസ്ഥയിലെത്തി. പോരാത്തതിന് തിയേറ്ററുകളില്‍ പോപ്‌കോണിന്റെ ഡിമാന്റ് പറയേണ്ടതില്ലല്ലോ. കരിമ്പും നെല്ലും ഗോതമ്പുമൊക്കെ ചോളത്തിന്റെ കുടുംബാംഗങ്ങളാണ്.

ജനിത ശാസ്ത്രത്തില്‍ ഒത്തിരി പ്രാധാന്യമുള്ള സസ്യമാണ് ചോളം.സാധാരണ സ്വര്‍ണ്ണ നിറത്തിലുള്ള ഇടയിലാണ് ചുവപ്പോ കറുപ്പോ അല്ലെങ്കില്‍ മറ്റേതെങ്കിലും നിറത്തിലുള്ളതോ ആയ ചോളമണികള്‍ ചിലപ്പോഴെങ്കിലും കണ്ടിട്ടുണ്ടാകും. അത്ഭുതപ്പെടുത്തുന്ന ഒരു ജനിതക പ്രതിഭാസമാണ്. ഡിഎന്‍എയില്‍ കാണപ്പെടുന്ന ചില സീക്വന്‍സുകളാണ് ഇതിന് കാരണം. ട്രാന്‍സ്‌പോസോണ്‍സ് അഥവാ ജമ്പിംഗ് ജീനുകള്‍ എന്നാണ് ഈ സീക്വന്‍സുകളെ പറയുന്നത്.

വിത്തുകള്‍ മുളപ്പിക്കുന്നതിനായി അല്‍പസമയം വെള്ളത്തില്‍ കുതിര്‍ത്തു വച്ചതിനുശേഷം പാകുന്നതാണ് നല്ലത്.വിത്തുപാകി ഒന്നര ആഴ്ചയ്ക്കുള്ളില്‍ മുളപൊട്ടി ഇലകള്‍ വന്നുതുടങ്ങും.ഈ സമയത്ത് തൈകള്‍ മാറ്റിനടണം.നടീല്‍ മിശ്രിതം തയ്യാറാക്കുമ്പോള്‍ നല്ലതുപോലെ ചാണകപ്പൊടി ചേര്‍ക്കണം.നല്ല രീതിയില്‍ ജൈവവളം ലഭിച്ചെങ്കില്‍ മാത്രമേ നല്ല വിളവ് ലഭിക്കൂ.ചോളത്തിന്റെ വേരുകള്‍ക്ക് ഒത്തിരി വളര്‍ച്ചയുള്ളതുകൊണ്ട് നടന്നതിനായി ഗ്രോബാഗ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.വിത്ത് നട്ട് 90 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.