- Trending Now:
3 ലക്ഷം വരെയാണ് ഇതിലൂടെ വായ്പ ലഭിക്കുന്നത്. വെറും 4 ശതമാനം മാത്രമേ ഇതിനു പലിശ ഈടാക്കുന്നുള്ളൂ
3 ലക്ഷം വായ്പ ലഭിക്കുന്ന പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കര്‍ഷകര്‍ക്കും കിട്ടും. മൃഗ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും, കര്‍ഷകരുടെ വരുമാനം കൂട്ടുന്നതിനുമാണ് പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. 3 ലക്ഷം വരെയാണ് ഇതിലൂടെ വായ്പ ലഭിക്കുന്നത്. വെറും 4 ശതമാനം മാത്രമേ ഇതിനു പലിശ ഈടാക്കുന്നുള്ളൂ.
പശു, കോഴി, ആട്,പന്നി, മുയല്‍, അലങ്കാര പക്ഷികള്‍ എന്നിവയുടെ വളര്‍ത്തലിനു പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ ഉപയോഗിക്കാം. മല്‍സ്യ വളര്‍ത്തലിനുവേണ്ടിയും ഈ വായ്പ ലഭ്യമാണ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടെങ്കില്‍ പശു കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://dahd.nic.in/ എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.