- Trending Now:
നമ്മുടെ നാട്ടില്‍ പരിചിതമല്ലാത്ത വിവിധങ്ങളായ ഫലങ്ങളും ചെടികളും വളര്‍ത്തി ആദായം എടുക്കുന്ന ഒരുപാട് കര്‍ഷകര്‍ കേരളത്തിലുണ്ട്.റമ്പൂട്ടാന്‍ പോലെ അത്തരത്തില്‍ കേരളത്തില്‍ താരമായി മാറാന്‍ ഒരുങ്ങുന്ന ഒന്നാണ് ഗാക് ഫ്രൂട്ട്.അടുത്തിടെ കേരളത്തില്‍ പല സ്ഥലങ്ങളിലും ഗാക് ഫ്രൂട്ട് വളരുന്ന വാര്‍ത്തകള്‍ നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാകും.
കേരളീയര്‍ക്ക് അത്ര സുപചിരിതമല്ലാത്ത ഒരു പഴമാണ് 'ഗാക് ഫ്രൂട്ട്'. തനി വിദേശിയായ ഈ ഫലവര്‍ഗം 'സ്വര്‍ഗത്തില്‍ നിന്നുള്ള പഴം' എന്നാണ് വിശേഷണം. കാരണം വാര്‍ധക്യം പോലും തടയാന്‍ സാധിക്കുംവിധം പോഷകഗുണമുള്ളതാണ് ഗാക് ഫ്രൂട്ട്. ഈ വിദേശിയെ നമ്മുടെ മണ്ണില്‍ വിളയിച്ച് വലിയ വരുമാനം നേടാന്‍ സാധിക്കുന്ന ഗാക് കാഴ്ചയില്‍ റമ്പൂട്ടാന്‍ പോലെ തന്നെ എങ്കിലും തണ്ണിമത്തനോളം വലുപ്പമുണ്ടാകും.ഇതിന്റെ വിത്തുല്‍പ്പാദനത്തില്‍ നിന്ന് മാത്രം ഒരു വര്‍ഷം രണ്ട് ലക്ഷത്തോളം രൂപ നേടാം.
ചുവപ്പു കലര്‍ന്ന ഓറഞ്ച് നിറത്തിലുള്ള തണ്ണിമത്തന്‍ പോലുള്ള പഴത്തിന്റെ വിത്ത് വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിക്കാം.പാഷന്‍ ഫ്രൂട്ട് പോലെ വളര്‍ന്നു പന്തലിക്കും. പടരാനായി മുന്തിരി വള്ളികള്‍ക്ക് വലകെട്ടി നല്‍കുന്നത് പോലെ വലയിട്ടു നല്‍കാം.ഒരു സീസണില്‍ ഒരു ചെടിയില്‍ നിന്ന് അമ്പതിനടുത്ത് കായ്കള്‍ കിട്ടും.
മോമോഡിക്ക കൊച്ചിന്‍ചൈനെന്‍സിസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ഫലം ചൈന,ഓസ്ട്രേലിയ,തായ്ലാന്റ്,ലാവോസ്,മ്യാന്‍മര്‍,വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലൊക്കെ കൃഷി ചെയ്തുവരുന്നുണ്ട്. പച്ച നിറത്തില്‍ കായ്ക്കുകയും ഓറഞ്ച് നിറമായി മാറുകയും ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറത്തോടെ വിളഞ്ഞ് പാകമാകുകയും ചെയ്യും. ചര്‍മ്മസംരക്ഷണത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും വാര്‍ധക്യത്തെ തടയാനുമൊക്കെ ഈ ഫലംഗുണം ചെയ്യുമെന്നാണ് വിവരം. ചര്‍മ്മ രോഗങ്ങള്‍ക്ക് ഗാക് ഫ്രൂട്ടിന്റെ വിത്ത് ഉപയോഗിച്ചാല്‍ നല്ലതാണെന്നും പറയുന്നു.ആന്റിഓക്സിഡന്റുകളും കരോട്ടിനോയ്ഡുകളാലും സമ്പുഷ്ഠമാണിത്.
രു കിലോ ഗാക് ഫ്രൂട്ടിന്റെ വിപണി വില 900 മുതല്‍ 1,200 രൂപ വരെയാണ്. എന്നാല്‍ പഴങ്ങള്‍ വാണിജ്യപരമായി വിപണനം ചെയ്യുന്നതിനെക്കാള്‍ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള വിത്തുകള്‍ സംരക്ഷിക്കുന്നതിലും വില്‍ക്കുന്നതിനും വരുമാനസാധ്യതയുണ്ട്. ഗാക് ഫ്രൂട്ട് വിത്ത് ഒരു പാക്കറ്റ് വിത്തിന് 300 രൂപയ്ക്കാണ് വില്‍ക്കുന്നത്. ആണ്‍ വിത്തുകളും പെണ്‍ വിത്തുകളും കണ്ടുപിടിക്കാന്‍ പ്രയാസമുള്ളതിനാല്‍ വിത്ത് പാക്കറ്റില്‍ ആറ് വിത്തുകള്‍ അടങ്ങിയിരിക്കുന്നു. പൂവിടുമ്പോള്‍ മാത്രമേ നമുക്ക് ലിംഗഭേദം തിരിച്ചറിയാന്‍ കഴിയൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.