- Trending Now:
ഓരോ കൃഷിഭവനില്‍ നിന്നും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമെങ്കിലും ഉണ്ടാക്കണം
വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കര്‍ഷകര്‍ക്കും കൂടുതല്‍ നേട്ടം ലഭിക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മയ്യില്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ ആധുനിക റൈസ് മില്ലിന്റെയും ഗോഡൗണിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ കൃഷിഭവനില്‍ നിന്നും ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമെങ്കിലും ഉണ്ടാക്കണം. കര്‍ഷകര്‍ക്ക് മികച്ച നിലവാരമുള്ള അന്തസ്സുള്ള ജീവിതമുണ്ടാകണം. അതിനായി സര്‍ക്കാരിന്റെ മൂല്യവര്‍ധിത കാര്‍ഷിക മിഷന്‍ യാഥാര്‍ഥ്യമായതായും മന്ത്രി പറഞ്ഞു.
മിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ 2206 കോടി രൂപയാണ് കേരളത്തിലെ കാര്‍ഷിക മേഖലയില്‍ വിനിയോഗിക്കുക. കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള കേരള അഗ്രോ ബിസിനസ് കമ്പനി 2023 ജനുവരിയോടെ നിലവില്‍ വരും. വിഷമില്ലാത്ത ഭക്ഷണം ഊണ്‍മേശയിലെത്തിക്കണമെങ്കില്‍ മണ്ണിലേക്കിറങ്ങാന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, നബാര്‍ഡ്, കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, മയ്യില്‍ റൈസ് പ്രൊഡ്യൂസര്‍ കമ്പനി എന്നിവ സംയുക്തമായാണ് ആധുനിക സംവിധാനങ്ങളോടെ റൈസ് മില്ലും ഗോഡൗണും ആരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.