- Trending Now:
രണ്ട് രൂപ മുതൽ നാല് രൂപ വരെ ഉള്ളിവില ഇടിഞ്ഞതോടെ മഹാരാഷ്ട്രയിലെ നാസിക്കിൽ ഉള്ള കൃഷ്ണ ഡോഗ്രെ എന്ന കർഷകൻ ഒന്നര ഏക്കർ പാടത്തിന് തീ ഇട്ടാണ് പ്രതിഷേധം സർക്കാരിനെ അറിയിച്ചത്. വിലയിടിവിന് കാരണം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളാണ് എന്ന് അദ്ദേഹo പറയുന്നു.
നാലുമാസം കൊണ്ട് ഒന്നര ലക്ഷത്തിലേറെ രൂപ മുടക്കിയാണ് കൃഷിയിറക്കിയത്. എന്നാൽ അവസാനം കയ്യിൽ കിട്ടുന്നത് 25000 രൂപയിൽ താഴെ മാത്രമാണ്. ഉള്ളിപ്പാടം കത്തിക്കുന്നത് കാണാൻ വരണമെന്ന് ക്ഷണിച്ച് മുഖ്യമന്ത്രിക്ക് ചോരകൊണ്ട് കത്ത് അയച്ചതായും അദ്ദേഹം പറയുന്നു.
മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലും സമാന രീതിയിൽ ഇത്തരo സംഭവങ്ങൾ നടന്നിട്ടുണ്ട്. അഹമ്മദ്നഗറിലെ കർഷകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തപാൽ വഴി ഉള്ളി അയച്ചാണ് പ്രതിഷേധം അറിയിച്ചത്. വിലയിടിവ് പ്രതിസന്ധി പരിഹരിക്കുക, കയറ്റുമതി നിരോധനം പിൻവലിക്കുക എന്നിവയായിരുന്നു കർഷകർ ആവിശ്യപ്പെട്ടത്.
മുംബൈയിലെ നാസിക്കിൽ രണ്ട് ഏക്കർ സവാള വിളവെടുക്കും മുമ്പ് തന്നെ കർഷകൻ നശിപ്പിച്ചു. മൊത്തവിപണിയിൽ നല്ല വില ലഭിക്കാത്തതിനെ തുടർന്ന് 200 ക്വിന്റൽ സവാളയാണ് സുനിൽ ബോർഗുഡെ എന്ന കർഷകൻ ട്രാക്ടർ കയറ്റിയിറക്കി നശിപ്പിച്ചത്. അതുപോലെ തന്നെ സോളാപൂരിൽ 512 കിലോ ഉള്ളി വിറ്റ കർഷകൻ രാജേന്ദ്ര തുക്കാറാമിന് ലഭിച്ചത് മിച്ചം 2 രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.