Sections

സ്വന്തം അരി ബ്രാന്റുമായി കാസര്‍കോട്ടെ കര്‍ഷകര്‍; പൂര്‍ണ പിന്തുണയുമായി അധികൃതര്‍

Tuesday, Mar 22, 2022
Reported By Admin
rice

ബേഡകം അരി എന്ന ബ്രാന്റിലാണ് ഇവര്‍ ജൈവ അരി വിപണിയിലെത്തിക്കുന്നത്


കാസര്‍കോട്: ബേഡഡുക്കയിലെ കാര്‍ഷിക കര്‍മ്മ സേന തിരക്കിലാണ്. നെല്ല് സംഭരിച്ച്, പുഴുങ്ങി, കുത്തിയെടുത്ത്, അരിയാക്കി വില്‍പ്പനയ്ക്ക് എത്തിക്കുന്ന  തിരക്കില്‍. സ്വന്തമായി കൃഷി ചെയ്ത് വിളവെടുക്കുന്ന അരി ബ്രാന്റ് വിപണിയിലിറക്കുകയാണ് ഈ കര്‍മ്മ സേന. ബേഡകം അരി എന്ന ബ്രാന്റിലാണ് ഇവര്‍ ജൈവ അരി വിപണിയിലെത്തിക്കുന്നത്.

ബേഡഡുക്ക പഞ്ചായത്തിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും കര്‍മ്മ സേന സംഭരിക്കും. ഇതിന് ശേഷം ആ നെല്ല് പുഴുങ്ങി അരിയായി വില്‍ക്കുകയാണ് പദ്ധതി. വില്‍പ്പന വര്‍ധിക്കുന്ന മുറയ്ക്ക് ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് കൂടി നെല്ല് എത്തിക്കും. ജൈവ അരി വിപണി വിപുലീകരിക്കാനാണ് കര്‍മ്മ സേനയുടെ തീരുമാനം.

കുണ്ടംകുഴിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷിഭവനാണ് കാര്‍ഷിക കര്‍മ്മ സേനയുടെ മാനുഫാക്ചറിങ് പ്ലാന്റ്. കൃഷിഭവനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ നെല്ല് പുഴുങ്ങി അരിയാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും കര്‍മ്മ സേന ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തും കൃഷിഭവനും പൂര്‍ണ പിന്തുണ ഉറപ്പാക്കി ഒപ്പമുള്ളതാണ് കര്‍ഷകര്‍ക്കും ആശ്വാസമാകുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.