- Trending Now:
കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും ഇത് വഴി കഴിയും
കര്‍ഷരുടെ ശത്രുവാണ് ഇടനിലക്കാര്‍ എന്നു പറയുന്നതില്‍ തെറ്റില്ല. കാരണം ഇടനിലക്കാര്‍ പലപ്പോഴും പണം വളരെ കുറച്ച് നല്‍കി കര്‍ഷകരെ ചതിക്കാറുണ്ട്. ഇടനിലക്കാരുടെ ചതി മൂലം ഇന്ത്യയിലെ ബഹു ഭൂരിപക്ഷം കര്‍ഷകര്‍ക്കും അവരുടെ കഠിന പ്രയത്‌നത്തിനിടെ ഫലം ലഭിക്കാറില്ല. പക്ഷെ മോദി സര്‍ക്കാര്‍ ഈ അടുത്ത് നടപ്പിലാക്കിയ ഓണ്‍ലൈന്‍ വിപണി ഒരു കൈത്താങ്ങാവുകയാണ്. കര്‍ഷകരെ നേരിട്ട് ഉപഭോകതാവുമായി ബന്ധിപ്പിക്കുകയാണ് eNAM ചെയുന്നത്.
ഇന്ത്യയില്‍ കഴിഞ്ഞ മൂന്നു വര്ഷം പെയ്ത മഴ കാരണം കാര്‍ഷിക മേഖലയില്‍ റെക്കോര്‍ഡ് ഉത്പാദനം തന്നെ ആണ് കൊണ്ട് വന്നത്. ഇത് തന്നെ ആണ് സര്‍ക്കാരിനെ ഇങ്ങനെ ഒരു നല്ല തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചിട്ടിട്ടുണ്ടാവുക. ഡാല്‍വായി കമ്മറ്റിയുടെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം കര്‍ഷകരുടെ ആകെ വരുമാനം 77,976 മാത്രമാണ്. ഈ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനാണ് മോദി സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
എന്താണ് eNAM?
ഒരു ഓണ്‍ലൈന്‍ ട്രേഡിങ്ങ് പോര്‍ട്ടല്‍ ആണ് eNAM. ഏതു സംസ്ഥാനത്തിലുള്ളവര്‍ക്കും അവരുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അതുവഴി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ആണ് ഉദ്ദേശം. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ തന്നെ വിപണി കണ്ടെത്താനും ഇത് വഴി കഴിയും.
eNAM ന്റെ സാധ്യതകള്‍?
1. ലേല വില്പനയിലൂടെ വിപണി വില നിശ്ചയിക്കാന്‍ സഹായിക്കുന്നു.
2. 2016 ഏപ്രിലില്‍ ആണ് eNAM പ്രവര്‍ത്തനം തുടങ്ങിയത്. ഇതുവരെ പതിനാറു സംസ്ഥാനങ്ങളിലായി 585 മാര്‍ക്കറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ഉള്ള ആകെ കച്ചവടം 4,8215 കോടി കടന്നിരിക്കുന്നു ഇപ്പോള്‍.
3. കൂടുതല്‍ കര്‍ഷകരെ eNAM ല്‍ ഉള്‍പെടുത്തുക വഴി വിപണി സാധ്യത വര്‍ദ്ധിപ്പിക്കാനും അതുവഴി കര്‍ഷകരുടെ വരുമാനം ഉറപ്പാക്കാനും കഴിയും. കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കാനായി സര്‍ക്കാര്‍ താഴെ കാണുന്ന നടപടികള്‍ ആണ് കൊണ്ടുവന്നിട്ടുള്ളത്.
4. കര്‍ഷകരുടെ അംഗത്വമെടുക്കല്‍ എളുപ്പമാക്കി.
5. എല്ലാ തരത്തിലുള്ള പണമിടപാടുകളും ഉള്‍പ്പെടുത്തി (UPI ഉള്‍പ്പെടെ)
6. eNAM വെബ്‌സൈറ്റ് ആര് ഭാഷകളില്‍ ലഭ്യമാക്കി.
എന്തൊക്കെയാണ് ഇനിയും മെച്ചപ്പെടുത്തുവാന്‍ ഉള്ളത്?
ആസൂത്രണ കമ്മീഷന് പകരം വന്ന Niti Ayog അവലോകനം ചെയ്തപ്പോള്‍ കണ്ടെത്തിയത് ഉന്നത ഗുണനിലവാരത്തില്‍ ഉത്പാദിപ്പിക്കാനുള്ള സാമഗ്രികള്‍ പല കര്‍ഷകര്‍ക്കും ഇല്ലെന്നതാണ്. കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനും ഉല്‍പങ്ങങ്ങള്‍ക്ക് ഉയര്‍ന്ന വില ലഭിക്കാനും ഇത് വളരെ അത്യാവശ്യമാണ്. കൂടാതെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉപയോഗിച്ച് നടക്കുന്നതിനേക്കാള്‍ ഒന്നര ഇരട്ടി വരെ കച്ചവടം പോര്‍ട്ടലിന്റെ അഭാവത്തിലാണ് നടക്കുന്നതെന്നും കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക. കൂടാതെ
https://enam.gov.in/ എന്ന് വെബ്‌സൈറ്റും സന്ദര്‍ശിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.