Sections

മിൽമ ഫാം ഇൻസെൻറീവ്, സബ്‌സിഡി നിരക്കിൽ സൈലേജ് തീറ്റയും നൽകും

Monday, Jul 29, 2024
Reported By Admin
Farm incentive: Milma’s  ERCMPU announces subsidy on silage feed

കഴിഞ്ഞ വർഷത്തെ ഡിവിഡൻറും വിതരണം ചെയ്തു


കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയൻറെ പ്രവർത്തന പരിധിയിൽ വരുന്ന തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രാഥമിക ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് സബ്സിഡി നിരക്കിൽ സൈലേജ് തീറ്റ വിതരണം ചെയ്യുന്നു. ഗുണനിലവാരമുള്ള ചോളം ചെറുതായി അരിഞ്ഞു കംപ്രസ് ചെയ്ത് രാസപദാർത്ഥങ്ങളൊന്നും ചേർക്കാതെ തയ്യാറാക്കുന്ന സൈലേജ് 50 കിലോ വീതമുള്ള ബെയിൽ പാക്കറ്റുകളിലാക്കിയാണ് നൽകുന്നത്.

ഇതിനു പുറമെ 2022-23 സാമ്പത്തിക വർഷത്തെ അറ്റാദായത്തിൽ നിന്നും ലാഭവിഹിതമായി അംഗങ്ങൾക്ക് മേഖലായൂണിയനിലുള്ള ഓഹരിയുടെ മൂന്ന് ശതമാനം കഴിഞ്ഞ മാസത്തെ പാ വിലയോടൊപ്പം ന കിയിട്ടുണ്ടെന്ന് ചെയർമാൻ എം ടി ജയൻ അറിയിച്ചു.

പ്രാഥമിക ക്ഷീരസംഘത്തിൽ സംഭരിക്കുന്ന പാലിൻറെ 40 ശതമാനത്തിന് മുകളിൽ മേഖലാ യൂണിയന് നൽകുന്ന ക്ഷീരസംഘങ്ങൾക്ക് കിലോഗ്രാമിന് രണ്ട് രൂപ സബ്സിഡി നൽകും. ഈ സൈലേജ് ആവശ്യനുസരണം സംഘങ്ങളിൽ എത്തിച്ച് നൽകുമന്ന്ചെയർമാൻ അറിയിച്ചു.

എറണാകുളം 6.82 രൂപ, തൃശ്ശൂർ 6.72 രൂപ, കോട്ടയം 6.92 രൂപ, ഇടുക്കി 7.07 രൂപ എന്നിങ്ങനെയാണ് സബ്സിഡി നൽകിയതിനു ശേഷമുള്ള സൈലേജ് ഒരു കിലോഗ്രാമിൻറെ നിരക്ക്. സബ്സിഡി ഇല്ലാതെയും കർഷകർക്ക് ആവശ്യാനുസരണം സൈലേജ് വിതരണം ചെയ്യുന്നതായിരിക്കും. ക്ഷീരമേഖലയിലെ ഫാം കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിദിനം 40 ലിറ്റർ പാൽ സംഘത്തിൽ അളക്കുന്ന കർഷകർക്ക് നിശ്ചിത ചാർട്ട് വിലയേക്കാൾ 50 പൈസ കൂടി അധികവിലയായി നൽകുമെന്നും എം ടി ജയൻ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.