Sections

കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്കായി ഫാം ബിസിനസ് സ്‌കൂള്‍

Monday, Nov 08, 2021
Reported By Admin
Farm business school

മൂന്നാം ബാച്ചിനായി അപേക്ഷകള്‍ ക്ഷണിച്ചു 

 

കാര്‍ഷികമേഖലയിലെ സംരംഭകര്‍ക്ക് ദിശാബോധം നല്‍കുന്നതിനും ആസൂത്രണം, നിര്‍വഹണം, വിപണനം എന്നിങ്ങനെ സംരംഭകത്വത്തിന്റെ പ്രാഥമിക പാഠങ്ങള്‍ സ്വായത്തമാക്കുന്നതിനുള്ള പാഠശാല- ഫാം ബിസിനസ് സ്‌കൂള്‍ (മൂന്നാമത്തെ ബാച്ച്) - കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന്റെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയുട്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നു. പുതിയ സാങ്കേതികവിദ്യകളും ആധുനിക ബിസിനസ്സ് മാനേജ്‌മെന്റ് സങ്കേതങ്ങളും ഉപയോഗിച്ചു ലാഭകരമായ രീതിയില്‍ കാര്‍ഷികാധിഷ്ഠിത ചെറുകിടസംരംഭങ്ങള്‍ നടത്താന്‍ കഴിയുന്ന സംരംഭകരെ വളര്‍ത്തിയെടുക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ ആറു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലന പരിപാടിയായിട്ടാണ് ഫാം ബിസിനസ്സ് സ്‌കൂള്‍ നടത്തുക. കൂടാതെ രണ്ടു ദിവസത്തെ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. ഓരോ ബാച്ചിലും 20 സംരംഭകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഫാം ബിസിനസ്സ് സ്‌കൂളിന്റെ മൂന്നാമത്തെ ബാച്ച്  ഈ മാസം 22 (നവംബര്‍ 22) മുതല്‍ ആരംഭിക്കുന്നതാണ്. അപേക്ഷകര്‍ക്ക് വേണ്ട കുറഞ്ഞ വിദ്യാഭ്യാസയോഗ്യത ഹയര്‍ സെക്കന്‍ഡറിയാണ്. താല്‍പര്യമുളളവര്‍ ഈ മാസം 15(നവംബര്‍ 15)നകം അപേക്ഷകള്‍ നല്‍കേണ്ടതാണ്.  

കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.kau.in/event/16585 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ cti@kau.in എന്ന ഇ-മെയില്‍ വിലാസത്തിലോ  0487-2371104 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക . 

തപാല്‍ വഴി ബന്ധപ്പെടേണ്ട വിലാസം: പ്രൊഫസര്‍ & ഹെഡ്, സെന്‍ട്രല്‍ ട്രെയിനിങ് ഇന്സ്റ്റിറ്റിയൂട്ട്, വിജ്ഞാന വ്യാപന ഡറക്ടറേറ്റ്, മണ്ണുത്തി പി.ഒ., തൃശൂര്‍ - 680651. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.