Sections

ഫാന്റസി സ്‌പോര്‍ട്‌സ് ഹബ്ബായി ഇന്ത്യ;6000 കോടിയുടെ ബിസിനസ്‌

Wednesday, Mar 23, 2022
Reported By admin
fantasy sports

2024 ആകുമ്പോഴേക്കും 3.7 ബില്യണ്‍ ഡോളറിന്റേതായി ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട് മേഖല മാറുമെന്ന് പ്രമുഖ കണ്‍സള്‍ട്ടന്‍സികളും വിലയിരുത്തുന്നു.

 

രാജ്യത്ത് ഫാന്റസി സ്‌പോര്‍ട്‌സ് രംഗം മൊബൈല്‍ ആപ്ലിക്കേഷനുകളുടെ വരവോടെ പുതിയ ഉണര്‍വില്‍.കോവിഡിനു പിന്നാലെ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ യുവാക്കളുടെ ഹരമായി മാറുകയാണ്.അടുത്തകാലത്ത് നടന്ന ഫിക്കി ഇവ എന്നിവരുടെ പഠനത്തില്‍ 2022ല്‍ ഫാന്റസി സ്‌പോര്‍ട്‌സ് വ്യവസയാം 2.5 ബില്യണ്‍ ഡോളറിന്റേതായി മാറും എന്ന് പറയുന്നുണ്ട്.ഇന്ത്യയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ കണക്കെടുത്താല്‍ 3000 കോടി രൂപയാണ് ഈ മേഖലയിലൂടെ നേടിയത്. യഥാര്‍ത്ഥ കായിക ഇനങ്ങളുമായി പ്രതീകാത്മക ബന്ധമുള്ളവയാണ് ഫാന്റസി സ്‌പോര്‍ട്ട്‌സ്.

ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യല്‍, ലീഗുകള്‍, കളിക്കാരുടെ അവകാശങ്ങള്‍ വാങ്ങല്‍ തുടങ്ങി താഴേക്കിടയില്‍ കായിക മേഖലയുടെ വികസനം ഉള്‍പ്പെടെയുള്ള വിവിധ രംഗങ്ങളിലായാണ് ഈ നിക്ഷേപം. വരുന്ന മൂന്നു വര്‍ഷങ്ങളില്‍ ഈ തുക ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതായത് 6,000 കോടി രൂപ.നീതി ആയോഗ് 2020ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഫാന്റസി സ്‌പോര്‍ട്‌സ് മേഖലയുടെ പ്രധാന ഹബ്ബായി ഇന്ത്യ മാറുമെന്നാണ് പറഞ്ഞിരിക്കുന്നത്.2024 ആകുമ്പോഴേക്കും 3.7 ബില്യണ്‍ ഡോളറിന്റേതായി ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട് മേഖല മാറുമെന്ന് പ്രമുഖ കണ്‍സള്‍ട്ടന്‍സികളും വിലയിരുത്തുന്നു.

ഡ്രീം11, മൈ11സര്‍ക്കിള്‍ തുടങ്ങിയ ആപ്പുകളുടെ വരവോടെയാണ് ഫാന്റസി ഗെയിംസ് റോക്കറ്റ് വേഗത്തില്‍ വളര്‍ന്നത്. ഫാന്റസി സ്‌പോര്‍ട്ട്‌സ് രാജ്യത്തെ സമ്പദ്ഘടനയ്ക്ക് വന്‍ തോതില്‍ സംഭാവന നല്‍കുന്ന മേഖലയായി മാറുമെന്നാണ് പ്രതീക്ഷയെന്ന് ഡ്രീം സ്‌പോര്‍ട്ട്‌സ് സിഇഒയും സഹസ്ഥാപകനുമായ ഹര്‍ഷ് ജെയിന്‍ പറയുന്നു. ഡ്രീം11 പ്ലാറ്റ്‌ഫോമില്‍ ഫാന്റസി സ്‌പോര്‍ട്ട്‌സ് കളിക്കുന്നത് ഏകദേശം 120 ദശലക്ഷം പേരാണെന്ന് ഹര്‍ഷ് ജെയിന്‍ ചൂണ്ടിക്കാട്ടുന്നു. മിക്കവരും ഫ്രീ ആയാണ് കളിക്കുന്നത്. അവര്‍ക്ക് പണം നഷ്ടമാകുന്നില്ല. ഡ്രീം11 പ്ലാറ്റ്‌ഫോമിലെ 80 ശതമാനത്തോളം പേരും കാഷ് കോണ്ടെസ്റ്റുകളില്‍ പങ്കെടുക്കാത്തവരാണെന്നും കണക്കുകള്‍ പറയുന്നു. സ്‌പോര്‍ട്ട്‌സ് ഫാന്റസി രംഗത്ത് കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധ പിടിച്ചുപറ്റിയ സംരംഭമാണ് ഡ്രീം11. ഗ്രൂപ്പിന് കീഴിലുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഏകദേശം 140 മില്യണ്‍ ഉപയോക്തക്കളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സ്‌പോര്‍ട്ട്‌സിനെ പിന്തുണയ്ക്കുന്നതിനായി വിവിധ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയിലാണ് ഡ്രീം സ്‌പോര്‍ട്ട്‌സ്. 

2025 ആകുമ്പോഴേക്കും ഓണ്‍ലൈന്‍ ഗെയിമിംഗ് വ്യവസായത്തില്‍ നിന്നുള്ള വരുമാനം 29,000 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരിട്ടും അല്ലാതെയും 15,000 തൊഴിലവസരങ്ങളും ഈ മേഖല സൃഷ്ടിക്കും.

 

Story highlights :  Fantasy sports companies, which engage with users online, invested over Rs 3,000 crore last year across various segments,


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.