- Trending Now:
വീടുകളില്‍ എല്ലാവര്‍ക്കും സുപരിചിതമായ പേരായിരുന്നു രസ്ന
നും ചെയര്‍മാനുമായ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു. 85 വയസ്സായിരുന്നു. അരീസ് ഖംബട്ട ബെനവലന്റ് ട്രസ്റ്റിന്റെയും രസ്ന ഫൗണ്ടേഷന്റെയും ചെയര്‍മാന്‍ കൂടിയായിരുന്നു അരീസ് പിറോജ്ഷാ ഖംബട്ട.
ഇന്ത്യന്‍ വ്യവസായ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. കൂടാതെ സാമൂഹിക സേവന രംഗത്തും ഇദ്ദേഹം നിറഞ്ഞുനിന്നിരുന്നു. ഒരുകാലത്ത് രാജ്യത്തെ ശീതള പാനീയ രംഗത്തെ ജനപ്രിയ ബ്രാന്‍ഡായിരുന്നു രസ്ന. വീടുകളില്‍ എല്ലാവര്‍ക്കും സുപരിചിതമായ പേരായിരുന്നു ഇത്.
നിലവില്‍ 18 ലക്ഷം ചില്ലറ വില്‍പ്പന ശാലകളിലൂടെയാണ് രസ്ന വില്‍ക്കുന്നത്. രസ്ന ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ് ഡ്രിങ്ക് കോണ്‍സണ്‍ട്രേറ്റ് നിര്‍മ്മാതാവാണ്. 60 രാജ്യങ്ങളിലാണ് ഇത് വില്‍ക്കുന്നത്.
1970ലാണ് രസ്നയ്ക്ക് അരീസ് പിറോജ്ഷാ ഖംബട്ട തുടക്കമിട്ടത്. ചെലവുകുറഞ്ഞ ശീതള പാനീയം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു രസ്ന അവതരിപ്പിച്ചത്. അഞ്ചുരൂപയുടെ പായ്ക്കറ്റ് വാങ്ങിയാല്‍ 32 ഗ്ലാസ് ശീതളപാനീയമാക്കി മാറ്റം എന്നതായിരുന്നു അവകാശവാദം. 80കളിലും 90കളിലും ഐ ലവ് യു രസ്ന എന്ന പേരിലുള്ള പരസ്യം വലിയ തോതിലാണ് ജനങ്ങളുടെ മനസില്‍ ഇടംപിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.