Sections

വനിതാ സംരംഭങ്ങള്‍ക്ക് സഹായം നല്‍കാന്‍ മത്സരിച്ച് പ്രമുഖ ബാങ്കുകള്‍

Thursday, Nov 11, 2021
Reported By admin
self employment

ഒരു സംരംഭം ആരംഭിക്കാന്‍ എവിടെ വായ്പയ്ക്കായി സമീപിക്കണം എന്ന് സംശയം പൊതുവെ പുതിയൊരു ബിസിനസ് ആരംഭിക്കുന്നവര്‍ക്കുണ്ടാകും

 

സ്ത്രീകള്‍ വീടുകളില്‍ മാത്രം ഒതുങ്ങി ഇരിക്കാന്‍ ആഗ്രഹിക്കുന്നവരല്ല.ഏതെങ്കിലും രീതിയില്‍ വരുമാനം ഉണ്ടാക്കാനും അതിനായി തങ്ങളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ബിസിനസുകള്‍ ചെയ്യാനും അവര്‍ ആഗ്രഹിക്കുന്നു.വരുമാനം കണ്ടെത്താനുള്ള ഉത്സാഹവും മികച്ച ആശയങ്ങളും സ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടാകുന്നത് തിരിച്ചറിഞ്ഞതോടെ അടുത്തകാലത്തായി ഇന്ത്യന്‍ ഭരണകൂടം നിരവധി പദ്ധതികളാണ് അവതരിപ്പിച്ചരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ വിവിധ ബാങ്കുകളുടെ സഹായത്തോടെ മുദ്ര യോജന,മഹിള ഉദ്യം നിധി പദ്ധതി,സ്ത്രീ ശക്തി പാക്കേജ്,ദേന ശക്തി പാക്കേജ് തുടങ്ങി വിവിധങ്ങളായ സ്‌കീമുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.

സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാന്‍ ഏതൊക്കെ ബാങ്കുകള്‍ വായ്പ നല്‍കും എന്ന് തുടര്‍ന്നു വായിക്കാം ഈ ലേഖനത്തിലൂടെ..

പൊതുവെ സംരംഭകരെ അലട്ടുന്ന പ്രശ്‌നം ആണ് സാമ്പത്തികം.ഒരു സംരംഭം ആരംഭിക്കാന്‍ എവിടെ വായ്പയ്ക്കായി സമീപിക്കണം എന്ന് സംശയം പൊതുവെ പുതിയൊരു ബിസിനസ് ആരംഭിക്കുന്നവര്‍ക്കുണ്ടാകും.

വിവിധ ബാങ്കുകളില്‍ നിന്ന് സ്ത്രീകള്‍ക്ക് വളരെ എളുപ്പത്തില്‍ ലഭിക്കുന്ന സ്വയം തൊഴില്‍ പദ്ധതികളുണ്ട്.ഈ പദ്ധതികള്‍ അനുസരിച്ച് സ്ത്രീകള്‍ക്ക് 10 ലക്ഷം രൂപ വരെ വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കുന്നുണ്ട്.

പുതിയ സംരംഭം തുടങ്ങുന്നതിനായും നിലവിലുള്ള സംരംഭം വികസിപ്പിക്കുന്നതിനും സാങ്കേതിക വികാസത്തിനും ഒക്കെ സ്ത്രീകളെ സഹായിക്കുന്ന സെന്റ് കല്യാണി സ്‌കീം പ്രകാരം വായ്പ വാഗ്ദാനം ചെയ്യുന്ന ബാങ്കാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ.ഗ്രാമ-കുടില്‍ വ്യവസായങ്ങള്‍,മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ എന്നിവയ്ക്കായാണ് വായ്പ അനുവദിക്കുന്നത്.
സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ റീട്ടെയില്‍ വ്യാപാരം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടികള്‍ എന്നിവയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ഈ വായ്പ ലഭിക്കും. സെന്റ് കല്യാണി സ്‌കീമിന് കീഴില്‍ അനുവദിക്കാവുന്ന പരമാവധി തുക ഒരു കോടി രൂപയാണ്.ഈ പദ്ധതിക്ക് കീഴില്‍ കൊളാറ്ററല്‍ സെക്യൂരിറ്റിയോ ഗ്യാരന്‍ണ്ടറോ ഒന്നും ആവശ്യമില്ല സാധാരണ വായ്പകളിലുള്ള പ്രോസസിങ് ഫീസും ഈടാക്കുന്നില്ല.

വനിതകള്‍ക്ക് വായ്പ നല്‍കുന്നതില്‍ പ്രമുഖരായ ബാങ്കാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്.സ്ത്രീകള്‍ക്ക് മാത്രമായി നല്‍കാന്‍ പഞ്ചാബ നാഷണല്‍ ബാങ്ക് തയ്യാറാക്കിയ ആദ്യത്തെ പദ്ധതിയാണ് മഹിള ഉദ്യം സ്‌കീം.ഈ വായ്പ പദ്ധതി വഴി 10 ലക്ഷം രൂപവരെ ലഭിക്കും.ബ്യൂട്ടി പാര്‍ലര്‍,ഡേ കെയര്‍ യൂണിറ്റുകള്‍ പോലെയുള്ള ചെറുകിട ബിസിനസ് യൂണിറ്റുകള്‍ക്ക് ആണ് ഇത് നല്‍കുന്നത് ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 10 വര്‍ഷമാണ്.അതുപോലെ തന്നെ പഞ്ചാബ് നാഷണല്‍ ബാങ്ക് ഓട്ടോറിക്ഷ,കാര്‍,ബൈക്കുകള്‍ എന്നിവ വാങ്ങി സ്വയം തൊഴില്‍ ചെയ്യുന്നതിനായി പ്രത്യേക വായ്പകള്‍ നല്‍കുന്നുണ്ട്.

ദേന സാക്ഷി പദ്ധതി വഴി ദേന ബാങ്ക് സ്ത്രീകള്‍ക്കായി വായ്പ നല്‍കുന്നുണ്ട്.ഈ പദ്ധതി പ്രകാരം മൈക്രോ ക്രെഡിറ്റ് റീട്ടെയില്‍ വ്യവസായം കാര്‍ഷിക ഉത്പാദനം എന്നിവയ്ക്കായിട്ടാണ് വായ്പകള്‍ അനുവദിക്കുന്നത്.20 ലക്ഷം രൂപ വരെയാണ് ദേന ബാങ്ക് നല്‍കുന്നത്.കുറഞ്ഞ പലിശനിരക്കാണ് ദേന ബാങ്ക് വായ്പകളുടെ പ്രധാന ആകര്‍ഷണം.

ഉദ്യോഗിക സ്‌കീം എന്ന പദ്ധതി ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്കും കര്‍ഷകര്‍ക്കുമായി പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്.ഇന്ത്യക്കാരായ 18 വയസിനും 48 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്കായി അവതരിപ്പിച്ചിരിക്കുന്ന ഉദ്യോഗിക സ്‌കീമിലൂടെ പരമാവധി 1 ലക്ഷം രൂപ വരെ ലഭിക്കും.

മുദ്രയോജന വായ്പയിലെ ശിശു പദ്ധതിയിലൂടെ വനിതകള്‍ക്ക് തങ്ങളുടെ സംരംഭം ആരംഭിക്കാം.ഇതിനായി 50000 രൂപ വരെയാണ് ബാങ്ക് അനുവദിക്കുന്നത്.കിഷോര്‍ പദ്ധതിയിലൂടെ 500000 ലക്ഷം വരെയും മുദ്ര തരുണ്‍ പദ്ധതിയിലൂടെ 10 ലക്ഷം വരെയും ലഭിക്കും.ഇതിനു പുറമെ ഭാരതീ മഹിളാബാങ്ക് ബിസിനസ് ലോണ്‍ റീട്ടെയില്‍ മേഖലയിലെ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനായി ലോണുകള്‍ അനുവദിച്ചു നല്‍കുന്നുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.