ഒരു ബ്രാൻഡിന് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്. ഇന്ന് ഒരു സംരംഭകത്തിന്റെ പേര് വളരെ പ്രധാനപ്പെട്ടതാണ്. മിഥുനം സിനിമയിലെ ദാക്ഷായണി ബിസ്കറ്റ് കമ്പനിയെ കുറിച്ച് ഇന്നും ചർച്ച ചെയ്യാറുണ്ട്. ഒരു കമ്പനിക്ക് ദാക്ഷായനി ബിസ്ക്കറ്റ് എന്ന പേര് എത്രമാത്രം അനുയോജ്യമാണെന്ന് ചിന്തിക്കാറുണ്ട്. അതിനെപറ്റി ഇന്നും ട്രോളുകൾ വരുന്നുണ്ട്. ഒരു സംരംഭകത്തിന് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
- സംരംഭകത്തിന് പേര് ഇടുന്നതിനു മുമ്പ് നന്നായി റിസർച്ച് ചെയ്തു വേണം കണ്ടുപിടിക്കാൻ. ഒരു കുഞ്ഞിന് പേരിടുന്നത് പോലെ വളരെ ഈസി ആയിട്ട് ചെയ്യാൻ പറ്റിയതല്ല. അതിനെക്കുറിച്ച് നിരവധി കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. സെർച്ച് ചെയ്ത് സമയമെടുത്ത് വേണം ഒരു പേര് കണ്ടുപിടിക്കാൻ.
- ട്രേഡ് മാർക്ക് എടുക്കാൻ പറ്റുന്ന പേരാണോ എന്ന് ഉറപ്പുവരുത്തണം.
- ഡോമൈൻ പർച്ചേസ് ചെയ്യാൻ പറ്റുന്ന പേരാണോ എന്ന് നോക്കണം. ഡോമൈൻ അഥവാ വെബ് അഡ്രസ് കിട്ടാൻ സാധ്യതയുള്ള പേരാണോയെന്ന് നോക്കണം. ഇല്ലെങ്കിൽ ഭാവിയിൽ ബിസിനസ് ഒരു ബ്രാൻഡ് ആക്കി മാറ്റാൻ സാധിക്കുകയില്ല. ഡോമൈൻ എടുക്കുന്ന സമയത്ത് ഡോട്ട് കോം (. Com), ഡോട്ട് ഇന്നും (. In ) നമ്മൾ വാങ്ങണം.
- ആൾക്കാരുമായി കണക്ട് ചെയ്യാൻ പറ്റുന്ന പേരാണോയെന്ന് നോക്കണം. കമ്പനിയുടെ പേര് ആളുകൾക്ക് വളരെ പെട്ടെന്ന് ഇഷ്ടപ്പെടുന്നതും ചർച്ച ചെയ്യുന്ന തരത്തിലുള്ള പേരാണോയെന്ന് നോക്കണം. നമ്മുടെ പ്രോഡക്ടുമായി കണക്ട് ആവുന്ന പേരായിരിക്കണം.
- ഗൂഗിളിൽ സെർച്ച് ചെയ്യുന്ന സമയത്ത് സെലക്ട് ചെയ്ത പേരിൽ മറ്റ് നിരവധി സ്ഥാപനങ്ങളുണ്ടെങ്കിൽ ആ പേര് ഒഴുവാക്കുന്നതാണ് നല്ലത്.
- ഭാവിയിൽ നമ്മുടെ ബിസിനസ് വളർത്താൻ പറ്റുന്ന പേരാണോയെന്ന് നോക്കണം. ഉദാഹരണത്തിന് മിനറൽ വാട്ടർ കസിനിക്ക് അക്വാ വാട്ടർ എന്ന പേരു കൊടുത്താൽ നാളെ ഈ ബ്രാൻഡിൽ ഒരു ഫുഡ് ഐറ്റം ആരംഭിക്കണമെന്നുണ്ടെങ്കിൽ ഈ പേര് ഫുഡ് ഐറ്റത്തിന് യോജിച്ചതല്ല. ഭാവിയിൽ എക്സ്പാൻഡ് ചെയ്യാൻ പറ്റുന്ന ഒരു പേരാണെന്ന് ഉറപ്പിക്കണം.
- വളരെ ഈസിയായിട്ട് പറയാൻ പറ്റുന്ന പേരായിരിക്കണം. അങ്ങനെയുള്ള പേരുകൾക്ക് മാത്രമേ ആളുകളുമായി കണക്ട് ചെയ്യാൻ സാധിക്കുകയുള്ളൂ.
ഒരു ബിസിനസിന് പുതിയതായി പേര് ഇടുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ചെയ്യാൻ.
സെയിൽസിലെ കഴിവുകൾ ആർജിക്കാനുള്ള മാർഗങ്ങൾ: ഒരു ബിസിനസുകാരന്റെ വിജയത്തിനാവശ്യമായ നിർദ്ദേശങ്ങൾ... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.