കുട്ടികളുടെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ഘടകങ്ങളാണ് സാമൂഹ്യ ചുറ്റുപാടുകൾ, വീട്, സ്കൂൾ, സമൂഹം എന്നിവ.
- വീട്ടിലെ സാഹചര്യങ്ങൾ ഒരു കുട്ടിയുടെ മാനസികാരോഗ്യത്തിൽ കാതലായ ഏറ്റക്കുറച്ചിലുകൾക്ക് ഇടയാക്കുന്നു. സ്നേഹം, മമത, സുരക്ഷിതത്വം എന്നിവ മാതാപിതാക്കളിൽനിന്നു ലഭിക്കുന്ന കുട്ടിയുടെ മാനസികാരോഗ്യം എപ്പോഴും ഉയർന്ന നിലയിലായിരിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.നിങ്ങളുടെ കുട്ടിക്ക് സ്വീകാര്യവും സ്നേഹവും തോന്നുന്ന സ്ഥലമാക്കി വീടിനെ മാറ്റുക. കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുമായി ഇടപഴകാൻ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നത് നിർണായകമാണ്. ഇത് കുട്ടിയുടെ വൈകാരിക സ്ഥിരത വികസിപ്പിക്കാൻ സഹായിക്കുന്നു.
- സ്വരചേർച്ച, പൊരുത്തം, യോജിപ്പ്, സ്നേഹം, ഐക്യം എന്നീ ഗുണങ്ങളുള്ള അച്ഛനമ്മമാരുടെ കുട്ടികളിൽ മാനസികാരോഗ്യം വളരെ വർധിക്കുന്നതായി കണ്ടുവരുന്നു. അച്ഛനമ്മമാർ കൂടുതൽ സമയം കുട്ടികളോട് ചെലവഴിക്കുന്ന സാഹചര്യം അവരിൽ മാനസികാരോഗ്യം വർധിപ്പിക്കും.താൽപ്പര്യവും അഭിരുചിയും മനസ്സിലാക്കി അവ നേടിയെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും വേണം.
- മാനസികാരോഗ്യ രംഗത്ത് സമൂഹത്തിന് ഒരു നല്ല റോൾ ഉള്ളതായി കണക്കാക്കുന്നു. സ്നേഹം, മമത, പ്രോത്സാഹനം, പൊതുപങ്കാളിത്തം എന്നിവ ഒരു വ്യക്തിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
- സമൂഹത്തിൽ അംഗീകരിക്കപ്പെടണം. അത്തരത്തിൽ അംഗീകരിക്കപ്പെടുന്ന വ്യക്തിക്ക് സമൂഹത്തിലും പുറംലോകത്തും ആരോഗ്യകരമായ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും ഉയരങ്ങളിൽ എത്തുന്നതിനും പ്രയാസങ്ങൾ നേരിടേണ്ടിവരികയില്ല.
- അംഗീകാരമെന്നത് ഒരു വ്യക്തിയുടെ മനഃശാസ്ത്രപരമായ ആവശ്യംകൂടിയാണ്. ഇത് വ്യക്തിക്ക് ആത്മവിശ്വാസവും അവർ പ്രാധാന്യമുള്ളവനാണെന്ന മാനസികാവസ്ഥയും ഉണ്ടാക്കിയെടുക്കുന്നതിന് സഹായിക്കുന്നു.
- സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സ്വയം പരിചയപ്പെടുത്തുകയും ചെറുപ്പം മുതലേ സോഷ്യൽ മീഡിയയുടെ ഗുണദോഷങ്ങളെക്കുറിച്ച് കുട്ടികൾക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യുക.ഇന്നത്തെ കാലത്ത്, സോഷ്യൽ മീഡിയ നിങ്ങളുടെ കുട്ടിയുടെ ക്ഷേമത്തിലും മാനസികാരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തുന്നു.
- ഒരു വ്യക്തിയെ സ്നേഹിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞില്ലെങ്കിൽക്കൂടി, സമൂഹമധ്യത്തിൽനിന്ന് ഒഴിവാക്കുന്നതിനും മാനസിക-ശാരീരിക മാർഗങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തിയുടെ മാനസികാരോഗ്യം തകർക്കുന്നതിനും ഇടപെട്ടുകൂടാ. ഇതിന് മറ്റുള്ളവർ കൂട്ടുനിൽകുകയും അരുത്. മാനസികാരോഗ്യ തകർച്ച ഒരു വ്യക്തിയിൽ മാത്രം കേന്ദ്രീകൃതമല്ല. അത് മാറിക്കൊണ്ടിരിക്കും. ഇന്ന് നമുക്കുള്ള ശക്തിയും കഴിവും ഒരിക്കൽ നമ്മളിൽനിന്നു തിരിച്ചെടുക്കപ്പെടുമെന്ന സത്യം നാം ഓർക്കണം.
- ധ്യാനം, യോഗ, വ്യായാമം, ജേണലിംഗ് തുടങ്ങിയവ നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. പോസിറ്റീവ് ആയിരിക്കാൻ ഇതു നിങ്ങളുടെ കുട്ടിയെ സഹായിക്കും. ധ്യാനവും യോഗയും ചെയ്യുന്നതോടെ നിങ്ങളുടെ കുട്ടിയുടെ ഏകാഗ്രത വർധിക്കും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ജീവിത വിജയത്തിൽ ആശയവിനിമയത്തിനുള്ള പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.