Sections

മുഖത്തെ തടി കുറയ്ക്കാം ഫേഷ്യൽ വ്യായാമങ്ങളിലൂടെ

Monday, Jul 22, 2024
Reported By Soumya
Facial fat can be reduced through facial exercises

മുഖത്തെ തടി കുറയ്ക്കുവാൻ ചിലലെങ്കിലും ഇപ്പോൾ ശസ്തക്രിയയെ ആശ്രയിക്കുന്നുണ്ട്. ഇതല്ലാതെ വ്യായാമങ്ങൾ വഴിയും മുഖത്തെ മാംസം കുറയ്ക്കാം. ഫേഷ്യൽ യോഗ മുഖ പേശികളിൽ വ്യായാമം ചെയ്യുന്നത് ഏറ്റവും മികച്ചൊരു പ്രതിവിധിയാണ്. നേർത്ത മുഖചർമ്മം ലഭിക്കാനായി ഏതാണ്ട് 43 പേശികൾക്ക് ടോണിങ് ലഭിക്കേണ്ടതുണ്ട്. മുഖത്തുനിന്ന് കൊഴുപ്പ് നഷ്ടപ്പെടുത്തിയെടുക്കുന്നതിന് ചെയ്യേണ്ട പ്രധാനപ്പെട്ട മറ്റ് ഘടകങ്ങളെപ്പറ്റി നാം മുമ്പേതന്നെ ചർച്ചചെയ്തതാണ്. ഇത്തവണ നമുക്ക് ഇതിന് സഹായകമായ ഫേഷ്യൽ വ്യായാമമുറകളെക്കുറിച്ച് നോക്കാം.

XO വ്യായാമങ്ങൾ

നിങ്ങളുടെ മുഖചർമ്മപേശികളെ ടോൺ ചെയ്യാനായുള്ളൊരു രസകരമായ വഴി X O എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ പറയുന്നതാണ്.ഈ രണ്ട് അക്ഷരങ്ങളും പറയുമ്പോൾ നിങ്ങളുടെ മുഖത്തിലെ പേശികൾ വരിഞ്ഞുനീണ്ടുകൊണ്ട് അവയുടെ മുഴുവൻ പരിധിയും ഉപയോഗിക്കുന്നു.ഈ വ്യായാമം നിങ്ങൾക്ക് ഏതുസമയത്തും ചെയ്യാൻ കഴിയുന്ന ഒന്നാണ്. ഒരു ശ്രമത്തിൽ 10 സെറ്റ് വീതം ചെയ്യുക.ഇത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ വിശ്രമഭരിതരായി നിലനിർത്തുകയും മുഖത്തെ രക്തചംക്രമണത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഹിപ്പോ'സ് ജാവ്സ്

ഇത് രസകരമായ മറ്റൊരു വ്യായാമമുറയാണ്. കഴിയുന്നത്ര വിശാലമായി നിങ്ങളുടെ വായ തുറന്നു പിടിക്കാൻ ശ്രമിക്കുക. 10 സെക്കൻഡ് നേരം ഇങ്ങനെ പിടിച്ചു നിർത്തിയ ശേഷം വിശ്രമിക്കുക. ഇത് 10 തവണ ആവർത്തിക്കുക.

ഫിഷ് ഫെയ്സ്

ഇത് പൂർണമായുമൊരു ഫേഷ്യൽ വ്യായാമമാണ്. നിങ്ങളുടെ കവിൾത്തടങ്ങൾ വലിച്ചുപിടിച്ച ശേഷം പുഞ്ചിരിക്കാൻ ശ്രമിക്കുക. ഈ സ്ഥാനം അഞ്ച് സെക്കൻഡ് നേരത്തേക്കെങ്കിലും ഈ സ്ഥാനത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കുക. 10 തവണ ഇത് ആവർത്തിക്കുക.

താടി ഉയർത്താം

നിങ്ങളുടെ താടിഭാഗങ്ങളിൽ കട്ടി കൂടുന്നത് ഒഴിവാക്കാനായി താടി പേശികൾകളെ ടോൺ ചെയ്യുന്ന ഈ വ്യായാമമുറ നിങ്ങളെ സഹായിക്കും . തലയുയത്തി മുകളിലെ സീലിംഗിലേക്ക് നോക്കുക. നിങ്ങളുടെ ചുണ്ടിന്റെ താഴ്ഭാഗം മുകളിലേക്ക് ഉയർത്തിക്കൊണ്ട് അഞ്ച് സെക്കൻഡ് നേരം പിടിച്ചു നിൽക്കുക. 10 തവണ ഇത് ആവർത്തിക്കുക.

ശ്വാസോച്ഛാസ വ്യായാമം

ഈ വ്യായാമം നിങ്ങളുടെ കഴുത്തിനേയും, താടിയെല്ലുകളേയും മുഖചർമ്മങ്ങളേയും ടോൺ ചെയ്യാൻ സഹായിക്കുന്നു. ആദ്യമൊരു കസേരയിൽ നട്ടെല്ലു നിവർത്തി നേരെയിരിക്കുക. ഇനി മുകളിലേക്ക് നോക്കിക്കൊണ്ട് ചുണ്ടുകൾക്കിടയിലൂടെ ശ്വാസമെടുത്ത് മുകളിലേക്ക് തള്ളിവിടുക. 10 തവണ ഇത് ആവർത്തിക്കുക.

ചില ഭക്ഷണങ്ങൾ കഴിയ്ക്കുകയും ചിലവ ഒഴിവാക്കുകയും ചെയ്താൽ മുഖത്തെ തടി കുറയ്ക്കാം
  • ഉപ്പ് മുഖത്തെ തടി കൂട്ടുന്നതിൽ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ഇത് ശരീരത്തിൽ വെള്ളം പിടിച്ചുനിർത്തുകയും ഇത് മുഖത്തും പ്രതിഫലിപ്പിക്കാൻ കാരണമാകുകയും ചെയ്യുന്നു. അധികം ഉപ്പു ചേർക്കാതെയുള്ള ഭക്ഷണം ആരോഗ്യത്തിന് മാത്രമല്ലാ, സൗന്ദര്യത്തിനും പ്രധാനമാകുന്നത് അങ്ങനെയാണ്.
  • പച്ചക്കറികൾ വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഫലവർഗങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. കൊഴുപ്പു കുറഞ്ഞ ഇത്തരം ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് മുഖത്തെ വണ്ണം കുറയ്ക്കും. പച്ചക്കറികളിലും പഴവർഗങ്ങളിലും ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ ചെറുപ്പം നിലനിർത്തുന്നതിനും സഹായകമാണ്. ഇവയ്ക്കൊപ്പം മുളപ്പിച്ച ധാന്യങ്ങളും ബദാം, പിസ്ത തുടങ്ങിയവയും ഏറെ നല്ലതു തന്നെ.
  • മധുരം കഴിയ്ക്കുന്നത് കൊഴുപ്പു കൂട്ടുകയും ഇത് മുഖത്ത് തടി കൂടുവാൻ കാരണമാകുകയും ചെയ്യും. പ്രമേഹരോഗം അധികമുള്ളവരുടെ മുഖം തടിച്ചിരിക്കുന്നത് കാണാം.
  • ആർത്തവവിരാമത്തിന്റെ സമയത്ത് ചില സ്ത്രീകൾ അമിതമായി തടിയ്ക്കുന്നത് കാണാം. ശരീരത്തിലെ കാൽസ്യത്തിന്റെ തോത് കുറയുന്നതാണ് ഇതിന് കാരണം. കാൽസ്യം കുറയുന്നതും ശരീരം തടിയ്ക്കുവാൻ ഇട വരുത്തും. അതുകൊണ്ട് നേരത്തെ തന്നെ കൊഴുപ്പു കുറഞ്ഞ പാല്, മുട്ട, പഴം തുടങ്ങിയവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഇവയിൽ നിന്നും കാൽസ്യം ലഭിയ്ക്കും.
  • വെള്ളം മുഖത്തെ തടി കുറയ്ക്കുന്നതിൽ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. ഇത് ശരീരവും രക്തവും വൃത്തിയാക്കുന്നതിലും കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുന്നതിലും പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. മാത്രമല്ലാ, വെള്ളം കുടിയ്ക്കുമ്പോൾ വയർ നിറയുന്നത് കൊണ്ട് ഭക്ഷണത്തിന്റെ അളവിലും വ്യത്യാസം വരും. അതുകൊണ്ട് ദിവസവും എട്ടു ഗ്ലാസ് വീതം വെള്ളമെങ്കിലും കുടിയ്ക്കുവാൻ ശ്രദ്ധിയ്ക്കുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.