- Trending Now:
ജനകീയ സമൂഹമാധ്യമമായ ഫെയ്‌സ്ബുക്കില്‍ നിന്ന് വന്‍ തോതില്‍ ഉപഭോക്താക്കള്‍ വിട്ടു പോകുന്നതായി റിപ്പോര്‍ട്ട്.ഫെയ്‌സ്ബുക്ക് വിട്ടുപോകുന്നവരുടെ എണ്ണം കുത്തനെ കൂടിയതായി ദക്ഷിണ കൊറിയയിലെ ഫെയ്‌സ്ബുക്കിന്റെ പ്രതിമാസ ഉപയോക്താക്കളില്‍ 25 ശതമാനത്തിലധികം ഇടിവ് നേരിട്ടതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദക്ഷണി കൊറിയയിലെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫെയ്‌സ്ബുക്കിന് 25 ശതമാനത്തിലധികം കുറവുണ്ടായിട്ടുണ്ട്.
ഡാറ്റാ ട്രാക്കര്‍ ഐജിഎവര്‍ക്‌സിന്റെ ഡേറ്റാ അനാലിസിസ് യൂണിറ്റായ മൊബൈല്‍ ഇന്‍ഡെക്‌സ് അനുസരിച്ച് 2020 മെയില്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ 1.48 കോടിയായിരുന്നു എങ്കില്‍ കഴിഞ്ഞ മാസം ഇത് 1.1 കോടിയിലെത്തി.ഗൂഗിളിന്റെയും ആപ്പിളിന്റെയും മൊബൈല്‍ ആപ് സ്റ്റോറുകളില്‍ നിന്നുള്ള ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.
ദക്ഷിണ കൊറിയയിലെ യുവ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്ഥിരമായ ഇടിവാണ് താഴോട്ടുള്ള കൊഴിഞ്ഞുപോക്കിന് കാരണം.കൊറിയ ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് അനുസരിച്ച് 25നും 38നും ഇടയില്‍ പ്രായമുള്ളവരില്‍ ഫെയ്‌സ്ബുക്കിന്റെ ഉപയോഗനിരക്ക് 2021ല്‍ 27 ശതമാനമായാണ് രേഖപ്പെടുത്തിയത്. 2017ല്‍ ഇത് 48.6 ശതമാനമായിരുന്നു.ഫെയ്‌സ്ബുക്കിലെ നിരവധി യുവ ഉപയോക്താക്കള്‍ ഇന്‍സ്റ്റഗ്രമിലേക്ക് മാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.