- Trending Now:
ഒരു ഫാബ്രിക്കേഷൻ ലബോറട്ടറി ആളുകൾക്ക് അവരുടെ സ്വന്തം സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കഴിയുന്ന ഒരു സാങ്കേതിക പ്രോട്ടോടൈപ്പിംഗ് പ്ലാറ്റ്ഫോമാണ്. ഫാബ് ലാബുകൾ പ്രാദേശിക സംരംഭകത്വത്തിന് ഉത്തേജനം നൽകുന്നതിന് ലക്ഷ്യമിടുന്നു. കൂടാതെ പഠനത്തിനും നവീകരണത്തിനുമുള്ള ഒരു വേദിയായി പ്രവർത്തിക്കുന്നു. എംഐടിയുടെ സെന്റർ ഫോർ ബിറ്റ്സ് ആന്റ് ആറ്റംസിൽ നിന്നുള്ള ഒരു ഔട്ട്റീച്ച് പ്രോജക്റ്റായി ആരംഭിച്ചതാണ് ഫാബ് ലാബ്. ഡിജിറ്റൽ ഫാബ്രിക്കേഷന്റെ തത്വങ്ങളും പ്രയോഗങ്ങളും ഫാബ് അക്കാദമി പഠിപ്പിക്കുന്നു. ജോജിൻ ഫ്രാൻസിസ്, ടെക്നിക്കൽ ഓഫീസർ കെഎസ്യുഎം, ഫാബ് അക്കാദമിയെ കുറിച്ച് സംസാരിക്കുന്നു.
ഒരു പ്രോട്ടോടൈപ്പ് നിർമിക്കാൻ ടൂൾസ് ഉണ്ടെങ്കിലും അതിനെ എങ്ങനെയാണ് ശരിയായ രീതിയിൽ ഒരു പ്രോഡക്ടാക്കി മാറ്റേണ്ടത് എന്നതിനെപ്പറ്റി അവയർനെസ് ഉണ്ടാകാറില്ല. ഫാബ് ലാബ് എന്നത് പ്രോട്ടോടൈപ്പ് ഫെസിലിറ്റി എന്നതിലുപരി അതൊരു എജ്യുക്കേഷണൽ ഫെസിലിറ്റി കൂടെയാണ്. ഫാബ് അക്കാദമി എന്നൊരു Globally collaborative കോഴ്സ് നടത്തുന്നുണ്ട്. ഇതിന്റെയൊരു നടപടി എന്നത് ഗ്ലോബലി കളക്ടീവായിട്ടുളള ഒരു കോഴ്സ് ഉണ്ടായിരിക്കും. അതിനു ശേഷം പ്രതിവാരം വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുളള പ്രൊജക്ടുകൾ അവതരിപ്പിക്കാം.
2022 പഠന വർഷം, കൂടുതൽ വളർച്ചയ്ക്കുള്ള ചവിട്ടുപടിയെന്ന് ബൈജു രവീന്ദ്രൻ... Read More
അവതരിപ്പിക്കുന്ന പ്രോജക്ടുകൾ വച്ചായിരിക്കും കോഴ്സ് ഇവാല്യുവേഷനും ഡിപ്ലോമ ഗ്രാജ്വേഷനും. അതുപോലെ തന്നെ ഡിജിറ്റൽ ഫാബ്രിക്കേഷൻ എക്യുപ്മെന്റ് വച്ച് എങ്ങനെയാണ് ഒരു പ്രോഡക്ട് ഡിസൈൻ ചെയ്യുക അല്ലെങ്കിൽ ഒരു ഫാബ് ഇക്കോസിസ്റ്റത്തിൽ പ്രോട്ടോടൈപ്പിംഗ് എങ്ങനെ ഫലപ്രദമായിട്ട് ചെയ്യാൻ പറ്റുമെന്നതാണ് ഫാബ് അക്കാദമി എന്നതിന്റെ അടിസ്ഥാനമായിട്ടുളള കാര്യം. അതിൽ പല കാര്യങ്ങളും പഠിക്കുന്നുണ്ട്.
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഉണ്ട്, പ്രോഡക്ട് ഡിസൈനിംഗ് ഉണ്ട് അതേപോലെ ഫാബ്രിക്കേഷൻ പ്രോസസുകൾ പഠിക്കുന്നുണ്ട്. അതേപോലെ മെറ്റീരിയൽ സയൻസ് പഠിക്കുന്നുണ്ട്. ഇതെല്ലാം ചേർന്ന് കളക്ടീവായിട്ടുളള ഒരു കോഴ്സാണ് ഫാബ് അക്കാദമി എന്ന് പറയുന്നത്. അത് ജനുവരി മുതൽ ജൂൺ വരെ ഒരു ആറ് മാസ കോഴ്സാണ്. കൊച്ചിയിലെ കളമശേരിയിൽ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലാണ് ഫാബ് ലാബ് പ്രവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.