Sections

വി പി എന്‍ സര്‍വീസുകള്‍ക്ക് പൂട്ടുവീഴുന്നു 

Friday, Jun 03, 2022
Reported By MANU KILIMANOOR

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന് കമ്പനി പറഞ്ഞു


വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക് (വിപി എന്‍) കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ ചട്ട ങ്ങള്‍ പാലിക്കാനാവില്ലെന്നു ചൂ ണ്ടിക്കാട്ടി എക്സ്പ്രസ് വിപി എന്‍ എന്ന കമ്പനി ഇന്ത്യയിലെ സെര്‍വറുകള്‍ നീക്കി.

പുതിയ ചട്ടം പാലിക്കാന്‍ തയാറല്ലെങ്കില്‍ രാജ്യം വിടുക തന്നെയാണ് നല്ലതെന്ന് കേന്ദ്രം മുന്‍പ് വ്യക്തമാക്കിയിരുന്നു. സെന്‍സര്‍ഷിപ്പ് മറികടന്ന് അജ്ഞാതവും സുരക്ഷിതവുമാ യി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് വി പിഎന്‍. ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങളെ മറികടക്കാനു ള്ള ഇന്റര്‍നെറ്റ് ഉപയോഗത്തി നും വിപിഎന്‍ സേവനത്തിനു കഴിയും.

എന്നാല്‍ ഇതുപയോ ഗിക്കുന്ന വ്യക്തികളുടെ വ്യക്തിവിവരങ്ങള്‍, ഐപി വിലാസം, ഉപയോഗിക്കുന്നതിന്റെ ഉദ്ദേശം അടക്കമുള്ള വിവരങ്ങള്‍ 5 വര്‍ഷം സൂക്ഷിക്കാനാണ് പുതിയ കേന്ദ്ര ചട്ടം പറയുന്നത്. ഇത് സ്വകാര്യതാലംഘനമാണ ന്നും തങ്ങള്‍ വ്യക്തിവിവര ങ്ങള്‍ സൂക്ഷിക്കാറില്ലെന്നുമാണ് കമ്പനികളുടെ പക്ഷം.

കോര്‍പറേറ്റ്, കമ്പനി ആവശ്യങ്ങള്‍ക്കുള്ള വിപിഎന്‍ സേവനങ്ങള്‍ക്ക് പുതിയ ചട്ടം ബാധകമല്ല. ചട്ടത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ സെര്‍വര്‍ നീക്കുന്ന ആദ്യ കമ്പനിയാണ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ് കേന്ദ്രമായ എക്സ്പ്രസ് വിപി എന്‍. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം പരിമിതപ്പെടുത്താനുള്ള നീക്കമാണ് സര്‍ക്കാരിന്റേതെന്ന് കമ്പനി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.