- Trending Now:
ബിസിനസ് രംഗത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍ക്ക് ബിസിനസ് മേഖലയിലും വ്യക്തിജീവിതത്തിലും തീര്‍ച്ചയായും സഹായകമാകുന്ന ഒന്നാണിത്
സന്തുഷ്ടമായ ഒരു ജീവിതത്തിന് അത്യാവശ്യമായ ഒരു ഘടകമാണ് സാമ്പത്തിക സ്വാതന്ത്ര്യം. പക്ഷേ സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കുക എന്നുള്ളത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എങ്ങനെ പണം ചിലവാക്കണം എന്നുള്ളത് ഒരാളെ പഠിപ്പിക്കുന്നില്ല എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. പഠനമൊക്കെ കഴിഞ്ഞ് ഒരു ജോലിക്ക് കയറി സ്വന്തമായി വരുമാനം കിട്ടി തുടങ്ങുമ്പോള്‍ സ്വന്തം ചിലവുകള്‍ കഴിഞ്ഞ് കുറച്ച് തുക മുന്നോട്ടുള്ള എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി മാറ്റി വയ്ക്കുക എന്ന പൊതുബോധം ഇവിടെ നിലനില്‍ക്കുന്നുണ്ട്. പക്ഷേ ഏതുതരത്തില്‍ വരുമാനം ചിലവാക്കണം എന്നുള്ളത് നമ്മള്‍ സ്വയമേ ആര്‍ജിക്കേണ്ട ഒരു കഴിവാണ്. പലപ്പോഴും നമുക്കത് സാധിക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. വരവിനെക്കാള്‍ കൂടുതല്‍ ചിലവാകുക എന്ന വിഷമഘട്ടത്തിലാണ് കൂടുതല്‍ ആളുകളും. ഒരു മാസം ശമ്പളം കിട്ടിയ പാടെ തന്നെ ഇഎംഐകള്‍ അടയ്ക്കുകയും മുന്‍പു വാങ്ങിച്ച കടങ്ങള്‍ വീട്ടുകയും ചെയ്യുമ്പോള്‍ തന്നെ വരുമാനത്തിന്റെ ഒരു വലിയ ശതമാനം അവിടെ നഷ്ടപ്പെടുന്നു. പിന്നീട് ആ മാസം നമ്മുടെ ചിലവുകള്‍ക്കായി കടം വാങ്ങേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഏതുതരത്തില്‍ വരവും ചിലവും ക്രമീകരിക്കാം എന്ന് നമുക്ക് മനസിലാക്കി തരുന്ന ശാസ്ത്രീയമായ ഒരു വിശകലന രീതിയാണ് 80/20 പ്രിന്‍സിപ്പല്‍.
ജീവിതത്തിന്റെ പല മേഖലകളിലും നമുക്ക് ഉപയോഗകരമാകുന്ന ഒരു കാര്യമാണിത്. സാമ്പത്തിക രംഗത്തും വ്യക്തിബന്ധങ്ങള്‍ ദൃഢമായി നിലനിര്‍ത്തുന്നതിനും ഈ പ്രിന്‍സിപ്പിള്‍ നിങ്ങളെ സഹായിക്കും. ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന ചെറിയ ഒരു ശതമാനം കാര്യങ്ങളാണ് നമുക്ക് കിട്ടുന്ന വലിയ ഒരു ശതമാനം റിസള്‍ട്ടും നല്‍കുന്നത്. ഏതുതരത്തില്‍ നമുക്ക് നമ്മുടെ ജീവിതത്തിലെ വലിയ റിസള്‍ട്ടുകള്‍ ഉണ്ടാക്കുന്ന ആ ചെറിയ ഒരു ശതമാനം കാര്യങ്ങള്‍ കണ്ടെത്താം എന്നും അവയില്‍ മാറ്റം വരുത്തി കൊണ്ട് എങ്ങനെ ജീവിത വിജയം നേടാം എന്നുമുള്ള ഒരു പഠനമാണ് ഈ വീഡിയോയില്‍ .ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ വില്‍ഫ്രടോ പരീറ്റോ ആണ് 80/20 പ്രിന്‍സിപ്പല്‍ ആവിഷ്‌കരിച്ചത്. ബിസിനസ് രംഗത്ത് നില്‍ക്കുന്ന ആള്‍ക്കാര്‍ക്ക് ബിസിനസ് മേഖലയിലും വ്യക്തിജീവിതത്തിലും തീര്‍ച്ചയായും സഹായകമാകുന്ന ഒന്നാണിത്. അതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ക്കായി നമുക്ക് വീഡിയോയിലേക്ക് കടക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും ചുവടെ കമന്റുകള്‍ ആയി ചേര്‍ക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.