- Trending Now:
മാമ്പഴക്കാലത്തിലേക്ക് കടന്നതോടെ കച്ചവടക്കാരൊക്കെ നല്ല പഴുത്ത കേടില്ലാത്ത മാമ്പഴം വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള തിരക്കിലാണ്.വിളഞ്ഞ് പഴുക്കുന്നതിനെക്കാള്‍ പഴുപ്പിച്ചെത്തിക്കുന്ന മാമ്പഴമാണ് കടകളിലൊക്കെ കാണാന്‍ സാധിക്കുന്നത്.മാങ്ങകള്‍ പഴുപ്പിക്കാന്‍ രാസവസ്തുക്കളുടെ സഹായം തേടുന്നവരാണ് നമുക്കുചുറ്റും. എന്നാല്‍ ഇത്തരത്തില്‍ ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ എളുപ്പത്തില്‍ മാങ്ങ പഴുപ്പിക്കാന്‍ കഴിയുന്ന വാതക അറ വിപണിയില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു.
ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രം, ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സെന്റര്‍ ആണ് റൈപ്പിനിങ് ചേംബര്‍ വികസിപ്പിച്ചിരിക്കുന്നത്. ഇത് ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം മുഖേനയാണ് വിപണിയിലേക്ക് എത്തിക്കുന്നത്. കുറ്റിയാട്ടൂര്‍ മാംഗോ കമ്പനി പരീക്ഷണാടിസ്ഥാനത്തില്‍ ഈ വാതക അറ ഉപയോഗപ്പെടുത്തി മാങ്ങകള്‍ പഴുപ്പിച്ചിരിക്കുന്നു. പരീക്ഷണ അടിസ്ഥാനത്തില്‍ രണ്ട് അറകളാണ് കുറ്റിയാട്ടൂര്‍ മാംഗോ കമ്പനിക്ക് നല്‍കിയിരിക്കുന്നത്. മാങ്ങകള്‍ മാത്രമല്ല വാഴക്കുലകളും ഇപ്രകാരം പഴുപ്പിക്കാന്‍ സാധിക്കുന്നു. ഒരുടണ്‍ മാങ്ങ പഴുപ്പിക്കാന്‍ ഏകദേശം 4000 രൂപ മാത്രമേ ഇപ്രകാരം ചെലവ് വരികയുള്ളൂ.
മൂപ്പെത്തിയ പഴങ്ങളില്‍ നിന്ന് സ്വാഭാവികമായി ഉണ്ടാകുന്ന എത്തിലിന്‍ വാതകമാണ് പഴങ്ങള്‍ പഴുപ്പിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഇതുകൂടാതെ അടച്ചിട്ട അറയില്‍ ദ്രവരൂപത്തിലുള്ള എത്രല്‍ എന്ന ഹോര്‍മോണും, സോഡിയം ഹൈഡ്രോക്‌സൈഡ് ചേര്‍ത്ത് എത്തിലിന്‍ വാതകം ഉത്പാദിപ്പിക്കുന്നതാണ് മറ്റൊരു രീതി.ഒരു മില്ലി ലിറ്റര്‍ എത്രല്‍, 0.25 ഗ്രാം സോഡിയം ഹൈഡ്രോക്‌സൈഡ് എന്ന അനുപാതത്തിലാണ് മിശ്രിതം തയ്യാറാക്കുന്നത്.പോളിത്തീന്‍ ഷീറ്റ് കൊണ്ട് ഉണ്ടാക്കുന്ന അറയില്‍ മാങ്ങകള്‍ നിരത്തി കാറ്റ് കടക്കാതെ നിരത്തി വെച്ചാല്‍ മതി. പിന്നീട് ഇവ പുറത്തേക്ക് എടുത്താല്‍ പതുക്കെ പഴുത്തു കൊള്ളും. ഇങ്ങനെ പഴുപ്പിക്കുന്ന മാങ്ങകളുടെ രോഗ സാധ്യത കുറവാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.