- Trending Now:
കൊച്ചി: കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മൂന്നാറിൻറെ മാസ്മരികതയും ഹരിത നിബഡമായ പശ്ചാത്തലവും ചേർന്ന് ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാറിനെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി മാറ്റുകയാണ്. ഇന്തോ-ബ്രിട്ടീഷ് വാസ്തുശിൽപവും പ്രകൃതിരമണീയ ചുറ്റുപാടുകളുമായുള്ള ആഡംബര കോട്ടേജുകൾ മുതൽ വിശാലമായ അപാർട്ട്മെൻറുകൾ വരെയുള്ള 171 മുറികളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തേയിലത്തോട്ടങ്ങളിലേക്കുള്ള യാത്രകളും ഗ്രാമങ്ങളിലേക്കുള്ള നടത്തവും അണക്കെട്ടു സന്ദർശനവും വനസൗന്ദര്യം ആസ്വദിക്കലുമെല്ലാമായി ഒരിക്കലും മടുപ്പു തോന്നാത്ത ഉല്ലാസമാണു സഞ്ചാരികളെ കാത്തിരിക്കുന്നത്.
അതിഥികൾക്കായി മൂന്നു മികച്ച റസ്റ്റോറൻറുകളാണുള്ളത്. ടീ റൂം തേയിലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ രുചികരമായ ഊണ് അടക്കമുള്ളവ നൽകും. , പുതുതായി ആരംഭിച്ച സ്പൈസ് ട്രൈൽ തനി കേരള വിഭവങ്ങളൊരുക്കും. സ്പെഷാലിറ്റി റസ്റ്റോറൻറായ ബാർബിക്യൂ ബേ മറ്റൊരു അനുഭൂതി കൂടി നൽകും. റിസോർട്ടിലെത്തുന്ന അതിഥികൾക്ക് അപ്പവും സ്റ്റ്യൂവും മലബാറി ചിക്കൻ കറിയും കേരളാ പൊറോട്ടയും പായസവുമെല്ലാം ഒരുക്കി മികച്ച ഒരു അനുഭവം സൃഷ്ടിക്കും.
സ്പാ സേവനങ്ങൾ ആവശ്യമുള്ളവർക്ക് ഇൻഹൗസ് ഡോക്ടറുടെ സൗകര്യങ്ങൾ അടക്കമുള്ള സ്പാ ലഭ്യവുമാണ്. സുസ്ഥിര രീതികളോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന രീതിയിൽ ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിൻറെ പ്ലാറ്റിനം റേറ്റിങും ക്ലബ് മഹീന്ദ്ര ലെയ്ക് വ്യൂ മൂന്നാറിനു ലഭിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മിനറൽ വാട്ടർ ബോട്ടിലുകൾ ഒഴിവാക്കുകയും വൈദ്യുത വാഹനങ്ങളുടെ കൂടുതലായുള്ള ഉപയോഗത്തിലൂടെ ഡീസൽ വാഹനങ്ങളുടെ ഉപയോഗം കുറക്കുകയും ചെയ്യുന്നതും ഇവിടെ പ്രാവർത്തികമാക്കിയിട്ടുണ്ട്.
റിസോർട്ടിനു പുറത്തു മാട്ടുപ്പെട്ടി തടാകം, ഇരവികുളം ദേശീയോദ്യാനം, മറയൂർ ചന്ദനക്കാട് തുടങ്ങിയവയെല്ലാം ആസ്വദിക്കാനും സൗകര്യമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.