- Trending Now:
വിവിധ ബാങ്കുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്
വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് ഇനി യുപിഐ സംവിധാനം ഉപയോഗിച്ച് ഇടപാട് നടത്താൻ സാധിക്കും. ജി 20 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്ക് യുപിഐ സംവിധാനം ഉപയോഗിച്ച് ചില്ലറ ഇടപാട് നടത്താനുള്ള സംവിധാനം ഒരുക്കുമെന്ന് ആർബിഐ അറിയിച്ചു. പണവായ്പാനയ പ്രഖ്യാപനത്തിനിടെ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആണ് പുതിയ പ്രഖ്യാപനം നടത്തിയത്.
തുടക്കത്തിൽ ഇന്ത്യൻ സന്ദർശനത്തിനായി ജി 20 രാജ്യങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന യാത്രക്കാർക്കാണ് യുപിഐ വഴി റീട്ടെയിൽ ഇടപാട് നടത്താൻ അനുവദിക്കുക. സമീപഭാവിയിൽ തന്നെ രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളെയും ഈ പദ്ധതിയുടെ കീഴിൽ കൊണ്ടുവരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.
പണവായ്പാനയ പ്രഖ്യാപനത്തിനിടെ, ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള കോയിൻ വെൻഡിംഗ് മെഷീൻ പദ്ധതിയും ആർബിഐ പ്രഖ്യാപിച്ചു. വിവിധ ബാങ്കുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. പണ വായ്പാനയ പ്രഖ്യാപനത്തിനിടെ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നാണയങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുന്നതിനും നാണയങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. പരീക്ഷണാടിസ്ഥാനത്തിൽ 12 നഗരങ്ങളിലെ 19 സ്ഥലങ്ങളിൽ കോയിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കും. റെയിൽവേ സ്റ്റേഷനുകൾ അടക്കം പൊതുസ്ഥലങ്ങളിലാണ് സ്ഥാപിക്കുക. യുപിഐ സംവിധാനം ഉപയോഗിച്ച് കോയിൻ വെൻഡിംഗ് മെഷീനുകളിൽ ഇടപാട് നടത്താൻ കഴിയും വിധമാണ് സംവിധാനം.
വിതരണം ചെയ്യുന്ന നാണയങ്ങൾക്ക് പകരം ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്യുന്നവിധമാണ് ക്രമീകരണം.പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിപുലീകരിക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.