- Trending Now:
അമിതമായ അറിവ് അപകടമാണ്. ആധുനിക കാലഘട്ടത്തിൽ അറിവ് നേടുവാൻ വേണ്ടി നിരവധി മാർഗ്ഗങ്ങളുണ്ട്. അറിവിന്റെ വലിയ ഒരു മേഖല തന്നെ നിങ്ങൾക്ക് ചുറ്റും കാണാൻ സാധിക്കും. എന്നാൽ അറിവ് അമിതമായി നേടുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യാറുണ്ട്.
ഇന്നത്തെ ആധുനിക യുഗം വിവരങ്ങളാൽ സമൃദ്ധമായ ശൃംഖലയായാണ്. ഇന്റർനെറ്റും മറ്റു സാങ്കേതികവിദ്യകളും കൂടുതൽ വിവരങ്ങളും കാഴ്ചപ്പാടുകളും നിങ്ങൾക്ക് മുന്നിൽ തന്നുകൊണ്ടിരിക്കുന്നു. നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ അറിവുകൾ ഓരോ ദിവസവും നേടിക്കൊണ്ടിരിക്കുന്നു. നിരവധി വാർത്തകൾ വീഡിയോകൾ മറ്റുതരത്തിലുള്ള ടിവി പ്രോഗ്രാമുകളിലൂടെ വിവരങ്ങൾ ആവശ്യത്തിലധികം ലഭിക്കുന്നു. ഇങ്ങനെ കൂടുതൽ കാര്യങ്ങൾ നേടുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. ഉദാഹരണമായി നിങ്ങൾക്ക് ഒരു അസുഖത്തെക്കുറിച്ച് സംശയമുണ്ടെങ്കിൽ ഇന്റർനെറ്റിൽ സെർച്ച് ചെയുകയാണെങ്കിൽ അതിനെക്കുറിച്ചുള്ള നിരവധി കാര്യങ്ങൾ ലഭിക്കും. യൂട്യൂബിൽ സെർച്ച് ചെയ്യുകയാണെങ്കിൽ അതിനെ കുറിച്ചുള്ള നിരവധി വീഡിയോകൾ കാണാൻ സാധിക്കും. ഇതൊക്കെ കാണുമ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷം സംഭവിക്കാനാണ് സാധ്യത. ഇതൊക്കെ കണ്ട് അറിഞ്ഞും നിങ്ങൾ പാനിക് ആകുവാനുള്ള സിറ്റുവേഷൻ ഉണ്ടാകാം. അതുമാത്രമല്ല നിരവധി അഭിപ്രായങ്ങൾ ഇതിൽ കൂടി കാണുകയും അത് നിങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യും. ഏതാണ് തെരഞ്ഞെടുക്കേണ്ടത് എന്ന കൺഫ്യൂഷൻ നിങ്ങളെ വളരെ അസ്വസ്ഥൻ ആക്കുകയും ചെയ്യും. അതിനു പകരം നിങ്ങൾ നേരെ ഒരു ഡോക്ടറെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ച് കാര്യങ്ങൾ ചെയ്യുവാൻ ശ്രമിച്ചു കഴിഞ്ഞാൽ വലിയ ബുദ്ധിമുട്ടില്ല.
ചിലർ ഡോക്ടറെ പോയി കണ്ടാലും അവിടെനിന്ന് കിട്ടുന്ന മരുന്നുകൾ ശരിയാണോ എന്ന് കണ്ടുപിടിക്കാൻ വേണ്ടി സെർച്ച് ചെയ്യുകയും മരുന്നിന്റെ ഗുണങ്ങൾ അല്ലെങ്കിൽ പാർശ്വഫലങ്ങൾ ഇവയൊക്കെ നോക്കിക്കൊണ്ട് അതിനെ കൂടുതൽ നെഗറ്റീവായി ചിന്തിക്കുന്ന അവസ്ഥയാണ് സാധാരണഗതിയിൽ ഉണ്ടാകാറുള്ളത്. അതുകൊണ്ട് അമിതമായ അറിവുകൾ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. സാധാരണ പറയാറുള്ള ഒരു വാക്യമാണ് ഒരു അറിവും ചെറുതല്ല എന്നത്. അത് ശരിയാണ് എങ്കിലും പല അറിവുകളും നേടാൻ ശ്രമിക്കുകയും പല കാര്യങ്ങളും ചികഞ്ഞു നോക്കുകയും ചെയ്താൽ അമിതമായ ചിന്തയിലേക്ക് കൊണ്ടെത്തിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങൾ അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉചിതം.
ഒരു ടെക്സ്റ്റൈൽസിൽ പോയിട്ട് അവിടെ തുണിത്തരങ്ങളുടെ സെലക്ഷൻ വളരെ കൂടുതലാണെങ്കിൽ ഏത് എടുക്കണം എന്നുള്ള കൺഫ്യൂഷൻ ഉണ്ടാകും. എന്നാൽ 10 ഡ്രസ്സ് ഉള്ളടത്ത് ഒരെണ്ണം എടുക്കാൻ പറഞ്ഞാൽ വളരെ പെട്ടെന്ന് എടുക്കാൻ സാധിക്കും. ഇങ്ങനെ ഒരുപാട് കാര്യങ്ങളിലേക്ക് ഫോക്കസ് ചെയ്യുകയാണെങ്കിൽ ഒരു കാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തും. അതുകൊണ്ട് ഒരു തെരഞ്ഞെടുപ്പിന് കൂടുതൽ അറിവുകളല്ല ആവശ്യം അതിലെ ശരിയായ അറിവുകളാണ് ആവശ്യം അതുകൊണ്ട് മാത്രമേ ആ കാര്യം ഭംഗിയായി ചെയ്യുവാൻ സാധിക്കുകയുള്ളൂ.
[ജീവിത വിജയവും പരാജയവും നിർണ്ണയിക്കുന്ന ശീലങ്ങൾ]
ശരിക്കും അറിവുകൾ സെലക്ട് ചെയ്യേണ്ടത് നിങ്ങളുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. നിങ്ങളുടെ ലക്ഷ്യം എന്താണ് അതുമായി ബന്ധപ്പെട്ട അറിവുകൾ ശേഖരിക്കുവാനും ശരി തെറ്റുകൾ മനസ്സിലാക്കുകയും ചെയ്യണം. അറിവുകൾ കിട്ടിയത് കൊണ്ട് മാത്രം കാര്യമില്ല അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയാലേ കാര്യമുള്ളൂ. മദ്യം മനുഷ്യന് വിഷമാണ് എന്നതിനെക്കുറിച്ച് അറിവ് നേടുന്നതിൽ അല്ല കാര്യം അത് ഉപയോഗിക്കാതിരിക്കുന്നതിലാണ് കാര്യം. മദ്യം ഉപയോഗിക്കാതിരിക്കുമ്പോഴാണ് നിങ്ങൾ നേടിയ അറിവ് പൂർണ്ണതയിൽ എത്തുന്നത്. അറിവിലല്ല കാര്യം നിങ്ങൾക്ക് കിട്ടിയ അറിവ് ജീവിതത്തിൽ പകർത്തുന്നതാണ് പ്രധാനപ്പെട്ട കാര്യം. ലക്ഷ്യത്തിലേക്ക് അനുയോജ്യമായ അറിവുകൾ നേടി ആ അറിവുകൾ ജീവിതത്തിലേക്ക് പ്രാവർത്തികമാക്കുക അതാണ് ജീവിതം സമ്പൂർണ്ണതയിൽ എത്തിക്കുന്നത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.