Sections

വിദ്യാർത്ഥികൾ നേരിടുന്ന പരീക്ഷാ സമ്മർദ്ദവും രക്ഷിതാക്കളുടെ പ്രതീക്ഷകളും

Tuesday, Apr 08, 2025
Reported By Soumya
Exam Pressure, Parental Expectations, and the True Meaning of Success

ഡോക്ടറാകണം, എൻജിനീയറാകണം, ഐ എ എസ് കാരനാകണം തുടങ്ങി വലിയ വലിയ സ്വപ്നങ്ങളുമായാണ് രക്ഷിതാക്കൾ മക്കളെ പഠനത്തിന് അയക്കുന്നത്. ഇതിനായി സദാ പഠനത്തിൽ മുഴുകാനും പൊതു പരീക്ഷകളിൽ മുഴുവിഷയങ്ങളിലും എപ്ലസ് നേടാനും മക്കളെ നിർബന്ധിച്ചുകൊണ്ടിരിക്കും. ഇക്കാര്യത്തിൽ വിദ്യാർഥികളുടെ അഭിരുചി അറിയാനാഗ്രഹിക്കുകയോ അവരുടെ താത്പര്യം പരിഗണിക്കുകയോ ചെയ്യുന്നവർ വിരളം. രക്ഷിതാക്കൾ കഷ്ടപ്പെട്ട് അധ്വാനിക്കുന്നതും ഗൾഫ് മണലാരണ്യത്തിലെ അസഹ്യമായ ചൂട് സഹിച്ച് പണമുണ്ടാക്കുന്നതും മക്കളെ ഉയർന്ന നിലയിലെത്തിക്കണമെന്ന ചിന്തയിലാണ്. തങ്ങളുടെ സ്വപ്ന സാക്ഷാത്കരണത്തിനുള്ള ഉപകരണങ്ങളാണ് ഇവർക്ക് സന്താനങ്ങള കാണുന്നത്. ഇതിന്റെ പേരിൽ വിദ്യാർഥികൾ അനുഭവിക്കുന്ന പീഡനം പലപ്പോഴും അസഹ്യമാണ്. മികച്ച വിജയത്തിനായി മാതാപിതാക്കൾ ചെലുത്തുന്ന സമ്മർദവും മത്സരാധിഷ്ടിതമായ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാർഥികളിൽ കലശലായ ഭയവും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. പരീക്ഷകളിൽ തോൽക്കുന്നത് ജീവിതത്തിലെ കടുത്ത ഒരു തോൽവിയാണെന്ന് അവരുടെ മനസ്സിൽ അടിയുറച്ചു പോകുന്ന വിധമുള്ള സമ്മർദങ്ങളും ഇടപെടലുകളും ഒഴിവാക്കേണ്ടതാണ്. എങ്കിൽ പരീക്ഷാ തോൽവിയുടെ പേരിലുള്ള ആത്മഹത്യകളും വിദ്യാർഥികൾ അനുഭവിക്കുന്ന പഠന പീഡനവും നല്ലൊരളവോളം കുറക്കാൻ സാധിക്കും.

പരീക്ഷയിലെ മാർക്ക് മാത്രമല്ല ജീവിതവിജയത്തെ നിർണയിക്കുന്നത്. പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്, അക്കാദമിക് തലത്തിൽ പുതിയൊരു കോഴ്സിന് ചേരാൻ ആ മാർക്കുകൾ മാനദണ്ഡമാകാറുണ്ട്. പക്ഷേ ആ മാർക്ക് മാത്രം നോക്കി നിങ്ങൾ സ്വന്തം കഴിവിനെയും വ്യക്തിത്വത്തെയും അളക്കരുത്. പരാജയമെന്നത് ജീവിതത്തിന്റെയോ സ്വപ്നങ്ങളുടെയോ അവസാന വാക്കല്ല. ഇതുവരെ കാണാത്ത നിങ്ങളെ കാണാനും സ്വയം വിലയിരുത്താനും മാറ്റങ്ങൾ വരുത്തുവാനും ജീവിതത്തിൽ ലഭിച്ച അവസരമായി കരുതണം. പിഴവുകളെ തിരുത്തി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോയാൽ അടുത്ത അവസരത്തിൽ വിജയം തീർച്ചയായും കൈപ്പിടിയിൽ ഒതുക്കാം. ഓരോ കുട്ടിക്കും ഓരോ തരത്തിലാണ് കഴിവുകൾ. അത്തരം കഴിവുകൾ വികസിപ്പിച്ച് ജീവിതത്തിൽ വിജയത്തിലേക്കു കുതിക്കാനുള്ള അടിത്തറയാണ് വിദ്യാഭ്യാസമെന്ന ബോധ്യം അവരിലുണ്ടാക്കണം. അതോടൊപ്പം, പഠനമികവു മാത്രമല്ല മിടുക്കിന്റെ മാനദണ്ഡമെന്നും പറഞ്ഞുകൊടുക്കാം. ബുദ്ധിയുള്ള കുട്ടികൾ ജയിച്ചു, അല്ലാത്തവർ പരാജയപ്പെട്ടു എന്നൊക്കെയുള്ള പ്രസ്താവനകൾ തീർത്തും തെറ്റാണ്. കഴിവും ബുദ്ധിയും അവസരങ്ങളുമുണ്ടായിട്ടും കഴിവിന്റെ പരമാവധി ശ്രമിക്കാത്തതുകൊണ്ടു മാത്രം പരാജയപ്പെട്ടവരുണ്ട്.പരാജയത്തിൽനിന്ന് കൃത്യമായ പാഠമുൾക്കൊണ്ട് തിരുത്താനുള്ള അവസരവും പ്രചോദനവും കുട്ടികൾക്കു നൽകുകയാണ് വേണ്ടത്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.